27 April Saturday

ഡിവൈഎഫ്ഐ യൂണിറ്റ് 
സമ്മേളനങ്ങൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ ആദ്യ യൂണിറ്റുസമ്മേളനം ചെറുവത്തൂർ ബ്ലോക്കിലെ കരക്കാട്ട്‌ ജില്ലാ സെക്രട്ടറി 
സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

 
ജില്ലയിലെ ഡിവൈഎഫ്ഐ സംഘടനാ സമ്മേളനങ്ങൾക്ക് തുടക്കമായി. ഡിസംബർ, ജനുവരി മാസങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കും. ഫെബ്രുവരിയിൽ മേഖലാ സമ്മേളനങ്ങൾ നടക്കും.
ജില്ലയിലെ ആദ്യ സമ്മേളനം ചെറുവത്തൂർ ബ്ലോക്കിലെ ചീമേനി ഈസ്റ്റ്‌ മേഖലാ പരിധിയിൽ വരുന്ന കരക്കാട്ട്‌ നടന്നു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി രജീഷ് വെള്ളാട്ട്, മേഖലാ സെക്രട്ടറി റിജിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. രണ്ടുവർഷത്തിന്‌  ശേഷമാണ് ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനങ്ങൾ ചേരുന്നത്. രക്‌തദാന സേനാ പ്രഖ്യാപനം, യൂത്ത് ബ്രിഗേഡ് രൂപീകരണം തുടങ്ങിയവ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top