ചെറുവത്തൂർ
നബിദിന റാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ. ഗണേഷ് മുക്കിലെയും കൈതക്കാട്ടെയും മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റാലികൾക്കാണ് പടന്ന ഓരി വിഷ്ണുമൂർത്തി ക്ഷേത്ര ഭാരവാഹികൾ മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചത്.
ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് അഡ്വ. വി വി രവീന്ദ്രൻ, സെക്രട്ടറി പി പി സജീവൻ, സി ചന്ദ്രൻ, പി വി സുരേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പി കെ ജനാർദനൻ, ടി വി സോമരാജൻ, എം വി സുകുമാരൻ, കെ കെ വേലായുധൻ, സി വി രവി എന്നീ ക്ഷേത്രസ്ഥാനികരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. 15 വർഷമായി എല്ലാവർഷവും നബിദിന റാലിക്ക് ക്ഷേത്രകമ്മിറ്റി സ്വീകരണം നൽകുന്നുണ്ട്. റാലിക്കുശേഷം ക്ഷേത്രകമ്മിറ്റി ഭാരവാഹികളെയും സ്ഥാനികരെയും പഴക്കുലനൽകി പള്ളിഭാരവാഹികളും സ്വീകരിച്ചു. യു കെ മുസ്താഖ്, റഷീദ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..