24 April Wednesday

മാണിയാട്ടെ നാടക സംഘാടനം 
അത്ഭുതം: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കാസർകോട്‌
മാണിയാട്ട്‌ കോറസ്‌ കലാസമിതി വർഷം തോറും നടത്തുന്ന എൻ എൻ പിള്ള സ്മാരക  പ്രൊഫഷണൽ നാടകമത്സരത്തിന്‌ പിന്നിൽ അത്‌ഭുതപ്പെടുത്തുന്ന സംഘാടന മികവുണ്ടെന്ന്‌ നടൻ വിജയരാഘവൻ പറഞ്ഞു. കോറസ്‌ നാടക പുരസ്‌കാരം പ്രഖ്യാപിച്ച്‌ കാസർകോട്ട്‌ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകത്തിന്‌ കാര്യമായ പ്രേക്ഷകരില്ലാത്ത ഇക്കാലത്ത്‌ മാണിയാട്ടെ നാടകോത്സവം വലിയ പ്രതീക്ഷയാണ്‌. നടൻ മധു, നടി മഞ്ജു വാര്യർ അടക്കമുള്ളവർ മാണിയാട്ടെ നാടകമേള കണ്ട്‌ അത്‌ഭുതപ്പെട്ടിട്ടുണ്ട്‌.  
പ്രൊഫഷണൽ നാടകങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്‌. നാടക കലാകാരന്മാർ സംഘടനയുണ്ടാക്കി പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കണം. നാടകം കാണിക്കാനുള്ള തീയറ്ററുകളും ഇപ്പോഴില്ല.
കാളിദാസ കലാകേന്ദ്രം അടക്കമുള്ള പത്ത്‌ നാടകസമിതികൾ 14ന്‌ തുടങ്ങുന്ന മാണിയാട്ട്‌ മനാടക ത്സരത്തിനുണ്ട്‌. നാടകജ്യോതി പ്രയാണം, സമൂഹ സദ്യ, കളിവിളക്ക്‌ തെളിയിക്കൽ തുടങ്ങിയ അനുബന്ധ പരിപാടികളും മേളയിൽ ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.
പി വി കുട്ടൻ, ടി വി ബാലൻ, ടി വി നന്ദകുമാർ, ഇ രാഘവൻ, സി നാരായണൻ, എ വി പ്രമോദ്‌, ഇ ഷിജോയ്‌, തമ്പാൻ കീനേരി, കെ സഹജൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top