24 April Wednesday

കാണുന്നുണ്ടോ

പി കെ രമേശൻUpdated: Thursday Sep 29, 2022

കണ്ണിന് അജ്ഞാത രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ബ്രിജേഷ്

വെള്ളരിക്കുണ്ട്
പുന്നക്കുന്നിലെ വാഴക്കാലായിൽ വി ടി ബ്രിജീഷ് (40) എന്ന ജിബീഷിന്റെ കണ്ണുകൾ താനെ അടഞ്ഞുപോകുകയാണ്‌. അടയുന്ന കണ്ണിന് കാഴ്ച കിട്ടാനായി മരുന്നിന്റെ വഴി എന്തെന്നറിയാതെ സങ്കടപ്പെടുകയാണ്‌ ഈ യുവാവ്‌.
 വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ  ചായക്കട നടത്തിയിരുന്ന ബ്രിജീഷിന് മൂന്നുവർഷം മുമ്പാണ് കണ്ണിന് ചെറിയ മൂടൽ വന്നത്‌. അന്ന് തുടങ്ങിയതാണ്‌ ചികിത്സ. കേരളത്തിലും കർണാടകത്തിലും തമിഴ്നാട്ടിലുമായി നിരവധി ആശുപത്രികളിൽ കയറിയറങ്ങി. തുടക്കത്തിൽ മൂടലായിരിന്നെങ്കിൽ പിന്നീട് എല്ലാം രണ്ടായി കാണാൻ തുടങ്ങി. ബംഗളുരു വൈറ്റ്ഫീൽഡ് ആശുപത്രിയിൽ വരെ ചികിത്സക്കായി  ഈ യുവാവും കുടുംബവും കയറിയിറങ്ങി.  ഒക്യൂലാർ മയസ്തീനിയ ഗ്രാവിസ് എന്ന അസുഖമാണ്‌ ബാധിച്ചത്‌ എന്നാണ്‌ഇപ്പോൾ ഡോക്ടർമാർ പറയുന്നത്‌.
 പലരും ശസ്‌ത്രക്രീയക്ക്‌  ശുപാര്‍ശ ചെയ്തെങ്കിലും ഉറപ്പ്‌ നൽകുന്നില്ല. ലക്ഷങ്ങളാണ്‌ കുടുംബം ചികിത്സക്ക്‌  ചെലവഴിച്ചത്. വാടക വീട്ടിലാണ് ഏഴംഗ കുടുംബം കഴിയുന്നത്. ഏക ജീവിത മാർഗവും ബ്രിജേഷിന്റെ ചായക്കടയായിരുന്നു. ഫോൺ: 9745970229, 8547288330.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top