26 April Friday

വർഗീയത ചെറുക്കാൻ 
തൊഴിലാളികൾ ഇറങ്ങണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കോ–ഓഡിനേഷൻ സംഘടിപ്പിച്ച തൊഴിലാളി സദസ്‌ മുൻ എംപി പി കരുണാകരൻ 
ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌

വർഗീയതയെ ചെറുക്കാൻ തൊഴിലാളി വർഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുൻ എംപി പി കരുണാകരൻ അഭ്യർഥിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കോർഡിനേഷൻ സംഘടിപ്പിച്ച തൊഴിലാളി സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 വർഗീയത, തൊഴിലാളികളുടെ സംഘടിത ശക്തിയെ തകർക്കും.  രാജ്യ ഭരണാധികാരികൾ പിന്തുടരുന്ന മുതലാളിത്ത നയസമീപനങ്ങൾക്ക് കുടപിടിക്കുകയാണ്‌ വർഗീയ ശക്തികൾ.  ജാതിയുടെയും മതത്തിന്റെയും പേരിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രങ്ങൾക്കെതിരെ തൊഴിലാളികളുടെ പ്രതിരോധനിര കെട്ടിപ്പടുക്കണമെന്നും തൊഴിലാളി സദസ്‌ ആഹ്വാനം ചെയ്തു.
കെ എം ജലാലുദ്ദീൻ അധ്യക്ഷനായി. പി വി മധുസൂദനൻ, പി പി ബാബു എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി ജനാർദനൻ സ്വാഗതവും കെ ശശിധരൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top