കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിച്ച പശ്ചാത്തലത്തിൽ ശ്വാസകോശ രോഗമുള്ളവരോടും പ്രായമായവരോടും കുട്ടികളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഡിഎംഒ ഡോ. എ വി രാംദാസ് നിർദ്ദേശം നൽകി. വിഷപ്പുക ഒരുകിലോമീറ്റർ ചുറ്റളവിൽ പരന്നതോടെയാണ് ജാഗ്രതാ നിർദ്ദേശം . അസ്വസ്ഥത അനുഭവപ്പെടുന്നവർ ചികിത്സ തേടാനും നിർദ്ദേശമുണ്ട്. ഇരുപത് വർഷത്തോളം പഴക്കമുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. ഇവിടെ തീ നിയന്ത്രിക്കാൻ 10 ഫയർ എസ്റ്റിങ്ക്യൂഷർ ഉണ്ട്. ജീവനക്കാർ ഞായറാഴ്ച അവധിയായതാണ് തീ ആദ്യംശ്രദ്ധയിൽപ്പെടാതെപൊയത്. ഇവിടെത്തെ ജീവനക്കാർക്ക് തീനിയന്ത്രണ വിധേയമാക്കാനുള്ള പരിശീലനവും നൽകിയിരുന്നു.
ഇ ചന്ദ്രശേഖരൻ എംഎൽഎ, സിപിഐ എം ജില്ലാക്കമ്മിറ്റി അംഗം അഡ്വ. പി അപ്പുക്കുട്ടൻ, ഏരിയാസെക്രട്ടറി അഡ്വ. കെ രാജ്മോഹൻ, ഏരിയാ കമ്മിറ്റി അംഗം ടി വി കരിയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ്, പ്രസിഡന്റ് വിപിൻ ബല്ലത്ത്, കൗൺസിലർമാർ തുടങ്ങിയവർ തീയണക്കാൻ നേതൃത്വം നൽകി. കാഞ്ഞങ്ങാട് തഹസിൽദാർ എൻ മണിരാജും പൊലീസും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..