കാഞ്ഞങ്ങാട് 
മഹാകവി പി കുഞ്ഞിരാമൻ നായർ  45ാംചരമവാർഷികദിനാചരണം  വെള്ളിക്കോത്ത് ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ  കെ ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു .  മഹാകവി പി സ്മാരക കവിതാ പുരസ്കാരം കവയിത്രി ഷീജ വക്കത്തിന് ജയകുമാർ സമ്മാനിച്ചു. നിരൂപകൻ  ഇ പി രാജഗോപാലൻ  പുരസ്‌കാര  ജേതാവിനെ പരിചയപ്പെടുത്തി . ഡോ. അംബികാസുതൻ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.സി ബാലൻ, അജാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കൃഷ്ണൻ, പി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി രവീന്ദ്രൻ നായർ, വി ജയദേവൻ, എം കുഞ്ഞിരാമൻ, ഡോ.ധന്യ കീപ്പേരി എന്നിവർ സംസാരിച്ചു. പിയുടെ കൊച്ചുമകൻ വി മുരളീധരന്റെ തംബുരുവിന്റെ അകമ്പടിയിൽ വെള്ളിക്കോത്ത് കവിയുടെ ‘കണ്ണുനീർ’ കവിത  ആലപിച്ചു. കവിസമ്മേളനം ദിവാകരൻ വിഷ്ണുമംഗലം  ഉദ്ഘാടനം ചെയ്തു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..