23 April Tuesday

160 സ്‌കൂൾ ബസ്സിൽ 136 ഒകെ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് സ്ക‍ൂൾ ബസ് പരിശോധിക്കുന്നു

കാസർകോട്‌
സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി മോട്ടോർ വാഹന വകുപ്പ്‌  സ്‌കൂൾ ബസ്സുകളുടെ പരിശോധന തുടങ്ങി. വിദ്യാനഗർ നഗരസഭാ  സ്‌റ്റേഡിയം, കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട്‌ അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ്‌, ബിരിക്കുളം പുലിയംകുളം ആർടിഎ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലായി 160 ബസുകൾ ശനിയാഴ്‌ച പരിശോധിച്ചു. 
136 എണ്ണത്തിന്  അനുമതി സ്റ്റിക്കർ പതിച്ചു. ശേഷിച്ച 34 ബസ്സുകൾ സർവീസ് നടത്താൻ യോഗ്യമല്ലാത്തതിനാൽ തിരിച്ചയച്ചു. കുറവുകൾ പരിഹരിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പരിശോധനയ്ക്ക് ഹാജരാക്കണം.  സ്‌കൂൾ തുറക്കും മുമ്പ്‌ സ്‌കൂൾ ബസ്സുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ്‌ പരിശോധന നടത്തിയത്‌. 
എംവിഐ സാജു ഫ്രാൻസിസ്‌, എഎംവിഐമാരായ കെ വി അരുൺകുമാർ, വി എസ്‌ സുജിത്ത്‌, കെ മനീഷ്‌, കെ വി ഗണേഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാനഗറിലെ പരിശോധന.
ടാക്‌സ്‌ അടക്കാത്തതും ഫിറ്റ്‌നസ്‌ ഇല്ലാത്തതുമായ വാഹനങ്ങളാണ് തിരിച്ചയച്ചത്. അലാമിപ്പള്ളിയിൽ 102ൽ 88, വിദ്യാനഗറിൽ 33 ൽ 27, പരപ്പയിൽ എട്ടിൽ എട്ടും, കുമ്പളയിൽ 17ൽ 13 എണ്ണവും മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ പാലിച്ചിട്ടുണ്ട്. ടയർ, ബ്രേക്ക്‌, ലൈറ്റുകൾ, എൻജിൻ തുടങ്ങിയവയുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തി. സ്‌റ്റിക്കർ പതിപ്പിക്കാത്ത ബസ്സുകൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കുകയോ കനത്ത പിഴ ചുമത്തുകയോ ചെയ്യുമെന്ന്‌ എംവിഐ സാജു ഫ്രാൻസിസ് അറിയിച്ചു.
കുമ്പളയിൽ എംവിഐ സി വിതിൻ കുമാർ, എഎംവിഐ സി എ പ്രദീപ് കുമാർ, പരപ്പയിൽ എംവിഐ സി ബാലകൃഷ്ണൻ, എഎംവിഐ എ സാബിൻ, അലാമിപ്പള്ളിയിൽ എംവിഐ ടി ചന്ദ്രകുമാർ, എഎംവിഐ കെ രമേശൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കാഞ്ഞങ്ങാട്ട്‌ പരിശോധനയിൽ എംവിഐ ചന്ദ്രകുമാർ, എഎംവിഐ വി  രമേശൻ, സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top