29 March Friday

അയൽസംസ്ഥാന പച്ചക്കറിവരവ് കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കാഞ്ഞങ്ങാട് 

സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞു.ഇതോടെ കടകളിൽ പല സാധനങ്ങളുടെയും ലഭ്യത കുറഞ്ഞു. 
തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പച്ചക്കറിക്കായി കൂടുതലും ആശ്രയിക്കുന്നത്. പച്ചക്കറികളിൽ 80 ശതമാനവും എത്തുന്നത് കർണാടകത്തിൽനിന്നാണ്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയാണ് മഹാരാഷ്ട്രയിൽനിന്നെത്തുന്നത്. കർണാടകത്തിൽ കേരളത്തിലെ വണ്ടിക്കാരോട് മോശമായി പെരുമാറി തിരിച്ചയക്കുന്നതായി  വ്യാപാരികൾ പറഞ്ഞു. പച്ചക്കറി എടുക്കാനും സമ്മതിക്കുന്നില്ല. റോഡുകൾ അടയ്ക്കുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്യുന്നു.  പലരും പോകാൻ മടിക്കുകയാണെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.
10-16 ടൺ ശേഷിയുള്ള ലോറികളിൽ  കഴിഞ്ഞദിവസം മൂന്നു ടൺ സാധനങ്ങളുമായാണ് മടങ്ങിയത്. ചെറിയ പിക്കപ്പ് വാഹനങ്ങളും മിനിലോറികളുമാണിപ്പോൾ ഉപയോഗിക്കുന്നത്‌.  ഗുണ്ടൽപ്പേട്ടിൽനിന്ന് സാധനങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കച്ചവടക്കാർ.
കർണാടകത്തിൽ ലോറിക്കാരെ പോലും സമ്മതിക്കുന്നില്ല. 
മുളക്, മത്തൻ, വെള്ളരി, ഇഞ്ചി, ബീൻസ് എന്നിവയൊക്കെ കുറച്ചേ കിട്ടുന്നുള്ളൂ. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, പയർ എന്നിവയ്ക്കും മറ്റും ആവശ്യക്കാർ ഏറെയാണ്.  ചെറിയതോതിൽ വില കൂടുന്നുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top