28 March Thursday
നീലേശ്വരം എടത്തോട് റോഡ് വികസനം

സ്ഥലമെടുപ്പിന്‌ ആറുകോടി ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കാസർകോട്‌
നീലേശ്വരം എടത്തോട് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ ആറുകോടി രൂപ ഉടൻ നൽകും. 76 പേരുടെ ഭൂമിക്കാണ്‌ ഫെബ്രുവരി 16, 17 തീയതികളിൽ തുക വിതരണം ചെയ്യുന്നത്‌. ഇതിനു പുറമേ ആവശ്യമുള്ള 5.50 കോടി രൂപ ലഭിക്കുന്നതിന്  കത്ത് നൽകിയതായും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
വെസ്റ്റ് - എളേരി, കിനാനൂർ കരിന്തളം പഞ്ചായത്ത് അതിർത്തിയിൽ പരപ്പച്ചാൽ പാലത്തിന്റെ അപകടത്തിൽ തകർന്ന കൈവരികൾ നിർമിക്കാൻ അടിയന്തര നടപടി വേണണമെന്ന് എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ 11 ലക്ഷം രൂപ അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു.  
മുൻ ലോറിയിലെ വെള്ളം  പുറത്തേക്ക് ഒഴുക്കുന്നത് മറ്റു യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു.  വലിയ തടിലോറികൾ ദേശീയപാതയിൽ നിന്ന് വഴി മാറി മറ്റു വഴികളിലൂടെ സഞ്ചരിച്ച് പൊതുമരാമത്ത് റോഡുകളിൽ നാശനഷ്ടം വരുത്തുന്നതും അപകടമുണ്ടാക്കുന്നതും പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മുകൾഭാഗത്ത് കാര്യംകോട് പുഴയുടെ ഇരു കരകളിലും മുക്കടപാലം വരെ കരയിടിച്ചൽ തടയും.  വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ഫെബ്രുവരി 15 നകം റിപ്പോർട്ട് നൽകുമെന്നും  എൻജിനീയർ അറിയിച്ചു. പാലായിലേറ്റർ കംബ്രിഡ്ജ് വൈദ്യുതികരണം ഉടൻ പൂർത്തിയാക്കും.
കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാം കവലയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞുപോയ ഭാഗം പുനർനിർമിക്കുന്നതിന്റെ പുരോഗതി  പരിശോധിക്കുന്നതിന് കലക്ടറുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം വിളിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. 
ജൽജീവൻ മിഷൻ പ്രവർത്തികളുടെ പുരോഗതിയും തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ ജല അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി ത്വരിതപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top