29 March Friday

ലഹരിയാണുള്ളിൽ; സൂക്ഷിക്കണം ‘കാട്ടുപൂച്ച’കളെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തൃക്കരിപ്പൂർ ടൗണിൽ ‘കാട്ടുപൂച്ച’ നാടകം അവതരിപ്പിക്കുന്നു

തൃക്കരിപ്പൂർ
ഒരിക്കൽ മാന്തിയാൽതന്നെ മക്കളുടെ ജീവിതം കളയുന്ന ‘കാട്ടു പൂച്ചകളെ ’ ജാഗ്രതയോടെ കരുതിയിരിക്കണമെന്നായിരുന്നു നാടകം പറഞ്ഞുവച്ചത്. ഒറ്റകുരുക്കിൽ തന്നെ കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയകൾക്കെതിരെയാണിതെന്ന് കണ്ടവർക്കെല്ലാം മനസിലായി.  
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിൻ  സമാപനത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ജിവിഎച്ച്എസ്‌എസ്‌  എൻഎസ്‌എസ്‌ യൂണിറ്റാണ്  " കാട്ടുപൂച്ച" അവതരിപ്പിച്ചത്. തെരുവുനാടകം തൃക്കരിപ്പൂർ ഹിറ്റാച്ചി ക്ലബിന്റെ സഹകരണത്തോടെയാണ് നിർമിച്ചത്. 
വിജേഷ് കാരിയിലാണ്‌  രചനയും സംവിധാനവും. റിയലക്ഷ്മി, ആദിത്യ, ഐശ്വര്യ, ജിയ, ഹൃദ്യ, ശ്രീലക്ഷ്മി,ആകാശ്, സൂര്യനാഥ്‌, അഭിഷേക് എന്നിവരാണ്  വേഷമിട്ടത്. ശബ്ദ നിയന്ത്രണം അജ്മന. 
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിലും കാഞ്ഞങ്ങാടും ലഹരിയില്ലാ തെരുവിന്റെ  ഭാഗമായി "കാട്ടു പൂച്ച " അരങ്ങിലെത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top