പെരിയ
കേരളത്തിലെ എറ്റവും ഉയരംകൂടിയ മൂന്നാംകടവ് ആയംകടവ് പാലത്തിന്റെ പ്രയോജനം പൂർണതോതിൽ നാടിന് ഉപയോഗപ്പെടുത്താൻ പാലത്തിന് പുതിയ അപ്രോച്ച് റോഡ് നിർമിക്കും. ജില്ലാ വികസനപാക്കേജിൽ ഉൾപ്പെടുത്തി 3.56 കോടി രൂപയുടെ സാങ്കേിതക അനുമതിലഭിച്ച.
പുല്ലൂർ– പെരിയ പഞ്ചായത്തിനെയും ബേഡഡുക്ക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം. പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ 24 മീറ്റർ ഉയരത്തിൽ നാല് തൂണുകളിലായി 25.32 മീറ്റർ നീളത്തിലാണ് പാലം. 11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതയുമുണ്ട്. 14 കോടി രൂപയാണ് പദ്ധതി ചെലവ്.
മൂന്നാംകടവ് റോഡിലെ വളവും കുത്തനെയുള്ള ഇറക്കവും ഇതുവഴിയുള്ള ഗതാഗതം പലപ്പോഴും അപകടക്കെണിയൊരുക്കി. നിരവധി അപകടങ്ങളും ആളപായവും ഉണ്ടായതോടെ അന്നത്തെ എംഎൽഎ കെ കുഞ്ഞിരാമൻ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് സാധ്യതാപഠനം നടത്തി തുടർന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യമെടുത്തതോടെയാണ് അപ്രോച്ച് റോഡ് വരുന്നത്. ഇത് പൂർത്തിയാവുന്നതോടെ പാലം വഴിയുള്ള ഗതാഗതം സുഗമാക്കാനും ടൂറിസം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ഡിടി പിസിയും നിർദേശിച്ച ടൂറിസം സെന്റർ, കണ്ണാടിപാലം, പുഴസൗന്ദര്യം നുകരാനുള്ള പദ്ധതികൾ എന്നിവക്ക് വേഗത പകരും. കുണ്ടംകുഴി, ബേഡഡുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പെരിയയിലേക്കും കാഞ്ഞങ്ങാട്ടുമെത്താൻ ഏറെ ഗുണമാണ് പാലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..