19 April Friday
കെഎസ്‌ടിഎ ജില്ലാസമ്മേളനം

ബോവിക്കാനത്ത് അധ്യാപക കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കെഎസ്‌ടിഎ ബോവിക്കാനത്ത് സംഘടിപ്പിച്ച അധ്യാപക കൂട്ടായ്മ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്യുന്നു

 ബോവിക്കാനം 

കെഎസ്‌ടിഎ  ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ബോവിക്കാനത്ത് അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. 
സംഘാടകസമിതി ചെയർമാൻ കെ ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം സി എം മീനാകുമാരി, ജില്ലാ പ്രസിഡന്റ്‌ എ ആർ വിജയകുമാർ, എം ഇ ചന്ദ്രാംഗദൻ, പി ശ്രീകല, കെ ശോഭ, ബി വിഷ്ണു പാല, യു ശ്യാംഭട്ട്, കെ വി രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും എം മണികണ്ഠൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top