26 April Friday

കോട്ടിക്കുളം മേൽപ്പാലം 
പണി ഉടൻ തുടങ്ങണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

മധു മുതിയക്കാൽ

പനയാൽ
പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന്റെ  നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം  ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോമിൽ തന്നെ റെയിൽവേ ക്രോസുള്ള സംസ്ഥാനത്തെ ഏക സ്റ്റേഷനാണ് കോട്ടിക്കുളം. തിരക്കേറിയ റോഡിലെ  റെയിൽവേ ഗേയ്‌റ്റ്‌ അടച്ചാൽ ഗതാഗത കുരുക്ക് പാലക്കുന്ന്‌ ടൗൺ വരെ നീളുന്ന അവസ്ഥയിലാണ്‌. 
ബേക്കൽ ഫോർട്ട്‌ റെയിൽവേ സ്‌റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തച്ചങ്ങാട്ടെ ബിആർഡി സാംസ്‌കാരിക കേന്ദ്രം പ്രവർത്തന യോഗ്യമാക്കുക,  പാക്കത്തും പെരുമ്പളയിലും റവന്യു വില്ലേജ്‌ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
 പൊതുചർച്ചയിൽ ആറു വനിതകൾ ഉൾപെടെ 30 പേർ  പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം  കെ പി സതീഷ്‌ചന്ദ്രൻ, ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ എന്നിവർ മറുപടി  പറഞ്ഞു.  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റങ്ങളായ കെ വി  കുഞ്ഞിരാമൻ, പി ജനാർദനൻ, കെ ആർ ജയാനന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ  കെ കുഞ്ഞിരാമൻ, കെ മണികണ്‌ഠൻ എന്നിവർ സംസാരിച്ചു.  കെ വി ഭാസ്‌കരൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  
സംഘാടക സമിതിക്കുവേണ്ടി കൺവീനർ പി മണിമോഹനനും പ്രസീഡിയത്തിനായി പി കെ അബ്ദുള്ളയും നന്ദി പറഞ്ഞു. 
മധു മുതിയക്കാൽ സെക്രട്ടറി
ഉദുമ
സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറിയായി മധു മുതിയക്കാലിനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റയെയും പനയാലിൽ സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു. 
മധു മുതിയക്കാൽ, ടി നാരായണൻ, പി  മണിമോഹൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എം കുമാരൻ, കെ വി ഭാസ്‌കരൻ, എം ഗൗരി, കെ സന്തോഷ്‌കുമാർ, ചന്ദ്രൻ കൊക്കാൽ, വി വി സുകുമാരൻ, എം കെ വിജയൻ, പി കെ അബ്ദുള്ള, ഇ മനോജ്‌കുമാർ, എ വി ശിവപ്രസാദ്‌, വി ഗീത, വി ആർ ഗംഗാധരൻ,  പി ലക്ഷ്‌മി, രാഘവൻ വെളുത്തോളി, അജയൻ പനയാൽ, പി ശാന്ത, ഹബീബ്‌ റഹ്‌മാൻ മാണി എന്നിവരാണ്‌ ഏരിയാ കമ്മിറ്റിയംഗങ്ങൾ.  14  ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top