20 April Saturday

മഹിളാ അസോ. നീലേശ്വരം 
ഏരിയാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചായ്യോത്ത് തംബുരു ഓഡിറ്റോറിയത്തിൽ കേന്ദ്രകമ്മിറ്റി ട്രഷറർ 
പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു

നീലേശ്വരം

ഇന്ത്യയിലെ സ്‌ത്രീകൾ എന്നത്തേക്കാളും ദയനീയമായ അവസ്ഥയിലാണെന്ന്‌  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വെെസ് പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ  സമ്മേളനം ചായ്യോത്ത്  ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
തംബുരു ഓഡിറ്റോറിയത്തിലെ വി വി സരോജിനി നഗറിൽ കെ സുജാത പതാക ഉയർത്തി. എ വി ശ്രീജ രക്തസാക്ഷി പ്രമേയവും ടി പി ലത അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കെ സുജാത, വി ഗൗരി, പി  ധന്യ എന്നിവരടങ്ങിയ  പ്രസീഡിയവും ടി പി ശാന്ത, ഇ ചന്ദ്രമതി, എ വിധുബാല, പി ദാക്ഷായണി, സാവിത്രി എന്നിവരടങ്ങിയ സ്റ്റിയറിങ്‌  കമ്മിറ്റിയും സമ്മേളനം നിയന്ത്രിക്കുന്നു. 250 പ്രതിനിധികൾ പങ്കെടുക്കുന്നു. ഏരിയാസെക്രട്ടറി ടി പി ശാന്ത റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
 ജില്ലാസെക്രട്ടറി എം സുമതി, പ്രസിഡന്റ്‌ പി സി സുബൈദ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബേബി, എം ലക്ഷ്മി എന്നിവർ സംസാരിച്ചു. 
സംഘാടക സമിതി ചെയർമാൻ കെ കുമാരൻ സ്വാഗതം പറഞ്ഞു. 
ബുധൻ വൈകിട്ട്‌ നാലിന്‌ ചോയ്യംകോട് എം സി ജോസഫൈൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനം ചെയ്യും. പ്രകടനം പകൽ മൂന്നിന്‌ ചായ്യോം സ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കും.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top