28 March Thursday

കടത്തിയത്‌ 40 ലക്ഷത്തിന്റെ 
ഡോളർ; 5.5 കിലോ സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കാസർകോട്‌

40 ലക്ഷം രൂപയുടെ വിദേശ കൻസി കടത്തിനൊപ്പം അഞ്ചരക്കിലോ സ്വർണക്കടത്തും സിദ്ദീഖിന്റെ കൊലയിലേക്ക്‌ നയിച്ചതായി സൂചനയുണ്ട്‌. ഉപ്പളയിലെ രൊൾക്കുവേണ്ടിയാണ്‌ വിദേശ കറൻസി കടത്തിയതെന്നാണ്‌ വിവരം. യുഎഇ വിസയുള്ളവർക്ക്‌ അവിടേക്ക്‌ പോകുമ്പോൾ അഞ്ചു ലക്ഷം രൂപയ്‌ക്ക്‌ തുല്യമായ വിദേശ കറൻസി കൊണ്ട്‌ പോകാം. ഡോളർ, ഗൾഫ്‌ രാജ്യങ്ങളിലെ ദിർഹം, റിയാൽ, ദിനാർ എന്നിവയാണ്‌ കടത്തുക. ഈ അവസരം ഉപയോഗിച്ച്‌ കാരിയർമാർ കൂടുതൽ തുക നാട്ടിൽ നിന്ന്‌ കടത്താറുണ്ട്‌. ഇതുപയോഗിച്ച്‌ യുഎഇയിൽ നിന്ന്‌ സ്വർണം വാങ്ങി നാട്ടിലേക്ക്‌ കടത്തും. 
5 ലക്ഷം ഒരുസെറ്റ്‌
അഞ്ച്‌ ലക്ഷം രൂപക്ക്‌ തുല്യമായ വിദേശ കറൻസി കള്ളക്കടത്തുകാർക്ക്‌ ഒരു സെറ്റാണ്‌. കാരിയർമാർ കൂടുതൽ സെറ്റ്‌ കടത്തുന്നുണ്ട്‌. ചിലത്‌ പിടിക്കപ്പെടും. ഗൾഫിലെത്തിച്ചാൽ നല്ല കമീഷൻ ലഭിക്കും. സ്വർണം കടത്തിയാലും മികച്ച കമീഷനുണ്ട്‌. പറ്റിച്ചാൽ ക്വട്ടേഷൻ സംഘത്തെ കൊണ്ട്‌ മർദിച്ച്‌ തിരികെ വാങ്ങിക്കും. 
കൊല്ലപ്പെട്ട സിദ്ദിഖിനൊപ്പം മർദനമേറ്റ അൻസാറിന്റെ കൈവശം 20 ലക്ഷം രൂപയുടെ വിദേശ കറൻസി നൽകിയിരുന്നു. ഇയാൾ കോഴിക്കോട്‌ വിമാനത്താവളം വഴിയാണ്‌ ദുബായിലേക്ക്‌ പോയത്‌. കുടെയുണ്ടായിരുന്ന പെർമുദെ മുന്നൂർ സ്വദേശി ബന്ധു മരിച്ചതറിഞ്ഞ്‌ വിമാനത്താവളത്തിൽ നിന്ന് മടങ്ങി. ഇയാളുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപയുടെ വിദേശ കറൻസിയും അൻസാറിന് കൈമാറി. തുക ലഭിക്കാത്തതിനാലാണ്‌ മൂവരെ ബന്ദിയാക്കിയതെന്നാണ്‌ വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top