29 March Friday

നീലേശ്വരം - ഇടത്തോട് റോഡ് കരാറുകാരന്റെ വീട്ടിലേക്ക്‌ 
2ന്‌ പ്രതിഷേധ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
നീ​ലേ​ശ്വ​രം
നീ​ലേ​ശ്വ​രം–- എ​ട​ത്തോ​ട് റോ​ഡ് പ്ര​വൃ​ത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐ എം വീണ്ടും പ്രക്ഷോഭത്തിലേക്ക്. രണ്ടിന് പകൽ 11 ന് കരാറുകാരന്റെ  വീട്ടിലേക്ക് മാർച്ച് നടത്തും. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ റോഡ് ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും കരാറുകാരൻ അറ്റകുറ്റപ്പണി പോലും നടത്താൻ തയ്യാറാകുന്നില്ല. 2018 ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച റോ​ഡ് പ്ര​വൃ​ത്തി​യിൽ പ​കു​തി​ഭാ​ഗം ടാർ ചെ​യ്തി​ല്ല. നി​ര​വ​ധി പ്ര​ക്ഷോ​ഭ​ത്തെതുടർന്ന്‌ ചാ​യ്യോ​ത്തു​വ​രെയും താലൂക്കാശുപത്രി മുതൽ പാലായി റോഡ് വരെയും ഗതാഗത യോഗ്യമാക്കിയെങ്കിലും
 നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സ്, ഇഎംഎ​സ് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നവർ ബുദ്ധിമുട്ടുകയാണ്‌.   കി​ഫ്ബിയുടെ 49 കോ​ടി രൂ ​പ​യാ​ണ് റോ​ഡി​ന് അ​നു​വ​ദി​ച്ച​ത്. നാ​ലുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ടാ​റി​ങ് ഇ​ഴ​യുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top