20 April Saturday

വലിയ വൈവിധ്യങ്ങളുണ്ട്‌; വലിയ പറമ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-–ഓഡിനേറ്റർ ടി ധന്യക്ക് വലിയപറമ്പിന്റെ ടൂറിസം സാധ്യതകൾ പഞ്ചായത്ത് 
പ്രസിഡന്റ്‌ വി വി സജീവൻ പരിചയപ്പെടുത്തുന്നു

 സ്വന്തം ലേഖകൻ

വലിയപറമ്പ 
ഉത്തരവാദിത്വ ടൂറിസം മിഷന്റെ ടൂറിസം തെരുവു പദ്ധതി വലിയപറമ്പിൽ യാഥാർഥ്യത്തിലേക്ക്‌. പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി സഞ്ചാരികൾക്ക്‌ നേരിട്ട്‌ നാടിന്റെ സംസ്‌കാരം പരിചയപ്പെടുത്തുന്നതാണ്‌ പദ്ധതി. ടൂറിസം വകുപ്പ്  സംസ്ഥാനത്ത്‌ തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തിൽ പെട്ടതാണ് വലിയപറമ്പ്.
നാലുവർഷത്തിൽ പൂർത്തിയാക്കേണ്ട ടൂറിസം പദ്ധതികൾക്ക്‌ പഞ്ചായത്തിൽ സ്ഥലം കണ്ടെത്തി തുടങ്ങി. ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-–ഓഡിനേറ്റർ ടി ധന്യ, പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ, സ്ഥിരം സമിതി ചെയർമാന്മാരായ ഖാദർ പാണ്ട്യാല, എൻ കെ മനോഹരൻ എന്നിവർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. 
വനിതാ സംരംഭങ്ങൾ, കാർഷിക വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രത്യേക പരിഗയും നാട്ടുകാർക്ക്‌ അതിനുള്ള പരിശീലനവും നൽകും. നാടൻ  വീടുകൾ കണ്ടെത്തി സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കും.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top