29 March Friday
പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിൽ നിഷേധം

എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

പ്ലാന്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റ് ഓഫീസ് തൊഴിലാളികൾ ഉപരോധിക്കുന്നു

കാസർകോട്
പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികൾക്ക് തൊഴിൽ നിഷേധം നടത്തുന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് സിഐടിയു-, ഐഎൻടിയുസി  ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരം 40 ദിവസം പിന്നിട്ടു. റബർ ടാപ്പിങ്‌ ജോലിയിലേക്ക് താൽക്കാലികമായി നിയമിച്ച തൊഴിലാളികൾക്ക് അനാരോഗ്യവും പ്രായാധിക്യവും കാരണം പുലർച്ചെ ജോലി ചെയ്യാൻ സാധിക്കാത്ത പ്രശ്‌നമാണ് സമരത്തിലേക്ക് നയിച്ചത്. 
ഇവരെ തിരിച്ച് അവരുടെ ജോലിയിലേക്ക് മാറ്റണമെന്ന ആവശ്യത്തോട് മാനേജർ മുഖം തിരിച്ചു. ആവശ്യം ഉന്നയിച്ച ജീവനക്കാർക്ക് ജോലി നൽകാനും തയ്യാറായില്ല. ഇതോടെ തുടങ്ങിയ സമരം ഒരുമാസം പിന്നിട്ടപ്പോൾ എട്ട് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഇതോടെ സമരം ശക്തമാക്കാൻ യൂണിയൻ തീരുമാനിച്ചു.
 ശനിയാഴ്‌ച പ്ലാന്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റ് ഓഫീസ് രാവിലെ മുതൽ ഉപരോധിച്ചു. തിങ്കൾ  മുതൽ എസ്റ്റേറ്റിന് കീഴിലുള്ള പെരിയ, പെർള, ആദൂർ, മുളിയാർ ഡിവിഷനിലുകളും ഉപരോധസമരം തുടങ്ങും. സിഐടിയു, -ഐഎൻടിയുസി തൊഴിൽ സംഘടനകൾ ഉൾപ്പെടെ ഏറ്റെടുത്ത സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളി യൂണിയൻ (സിഐടിയു) കാസർകോട് എസ്റ്റേറ്റ് പ്രസിഡന്റ് പി രവീന്ദ്രൻ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top