26 April Friday

ഡൽഹി പ്രക്ഷോഭം: പടയണി തീർത്ത്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കാഞ്ഞങ്ങാട്ട്‌ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം  

സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കർഷകർ ശനിയാഴ്‌ച രാജ്യത്തെ രാജ്‌ഭവനുകൾ വളഞ്ഞു. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിയമംവഴി നടപ്പാക്കുക, വൈദ്യുതിബിൽ പിൻവലിക്കുക, കാർഷിക കടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കർഷക പടയണി. തിരുവനന്തപുരത്ത്‌ രാജ്‌ഭവൻമാർച്ച്‌  കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു.  
കേരള കർഷകസംഘം, കിസാൻസഭ,  കർഷക യൂണിയൻ (എം), കിസാൻജനത (എസ്‌), കിസാൻജനത (എൽജെഡി), കർഷക കോൺഗ്രസ്‌ (എസ്‌), കേരള കർഷക യൂണിയൻ (സ്‌കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ്‌ കിസാൻസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാർച്ച്‌.
കാഞ്ഞങ്ങാട്ട്‌  ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ  കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ,  ജോസ് കാക്കകൂടുങ്കൽ,  കെ എം ബാലകൃഷ്ണൻ,  സ്കറിയ കല്ലക്കുളം,  അസിനാർ നുള്ളിപ്പാടി,  രാജീവൻ പുതുക്കുളം,  പി കെ അബ്ദുൾ റഹ്മാൻ,  വി കെ രമേശൻ,  എം അസിനാർ,  പി പി രാജീവ് എന്നിവർ സംസാരിച്ചു. കർഷക സം​ഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ സ്വാ​ഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top