25 April Thursday
സ്കോളർഷിപ്പ് നിർത്തലാക്കി

കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

നീലേശ്വരം പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് എം ടി സിദ്ധാർഥൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
പിന്നാക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.
നീലേശ്വരം ഏരിയാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പോസ്റ്റ്‌ഓഫീസിലേക്ക്  സംഘടിപ്പിച്ച മാർച്ച്  ജില്ലാ പ്രസിഡന്റ് എം ടി  സിദ്ധാർഥൻ ഉദ്ഘാടനം ചെയ്‌തു. നന്ദലാൽ അധ്യക്ഷനായി. നിഖിൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചെറുവത്തൂരിൽ സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ ഗോഗു ഉദ്ഘാടനം ചെയ്തു. അഭിനവ് മധു അധ്യക്ഷനായി. കെ പ്രണവ് സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്‌  ജില്ലാ സെക്രട്ടറിയറ്റംഗം സച്ചിൻ ചായോത്ത് ഉദ്ഘാടനം ചെയ്തു. കെ അനുരാഗ് അധ്യക്ഷനായി. അതുൽ തമ്പാൻ സ്വാഗതം പറഞ്ഞു.
ബേഡകത്ത് ഏരിയാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി എസ്‌ അഞ്ജന അധ്യക്ഷയായി. ജിതിൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top