26 April Friday

ഉപ്പളയിലെ റാഗിങ് ശക്തമായ നടപടി വേണം: എസ്‌എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കാസർകോട്‌ 
ഉപ്പള ഗവ. സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ  മുറിച്ചുമാറ്റിയ സംഭവത്തിൽ  ശക്തമായ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. കൂട്ടമായി വന്ന് അസഭ്യം പറയുകയും മുടി നിർബന്ധിച്ച് പിടിച്ച് വലിച്ച് മുറിപ്പിക്കുകയുമാണുണ്ടായത്‌. ഇത്‌ നവമാധ്യമത്തിൽ പ്രചരിപ്പിച്ചു. 
പരിഷ്കൃത സമൂഹത്തിന് ചേരാത്തതും കലാലയത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തകർക്കുകയും ചെയ്യുന്ന മഹാവിപത്താണ് റാഗിങ്. ജൂനിയർ വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച്‌ ഭ്രാന്തമായ ഉല്ലാസം കണ്ടെത്തുന്ന ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം. ഉപ്പളയിൽ റാഗിങ്ങിനിരയായ  വിദ്യാർഥിക്ക്‌ പൂർണ പിന്തുണ നൽകും. ഇത്തരം ആരാജകത്വ പ്രവർത്തനത്തിനെതിരെ  സ്‌കൂളുകളിൽ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധം തീർക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top