ബോവിക്കാനം
ബോവിക്കാനം ഡയാലിസിസ് കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നൽകുന്ന പ്രഭാതഭക്ഷണ വിതരണം 635 ദിവസം പിന്നിട്ടു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മൂളിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ സൗജന്യസേവനത്തിനൊപ്പം ഡിവൈഎഫ്ഐ ഹൃദയപൂർവം കാമ്പയിന്റെ ഭാഗമായി പ്രഭാതഭക്ഷണ വിതരണവും ഏറ്റെടുക്കുകയായിരുന്നു. കാറഡുക്ക ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മുളിയാർ, ഇരിയണ്ണി, കോട്ടൂർ. മേഖലാ കമ്മിറ്റികളിലെ 33 യൂണിറ്റുകളിൽനിന്ന് ഭക്ഷണപൊതി ശേഖരിച്ചാണ് വിതരണം. നിരവധിപേർക്ക് സഹായകമായ പദ്ധതി 2022ൽ ജില്ലാ സെക്രട്ടറിയായിരുന്ന സി ജെ സജിത്താണ് ഉദ്ഘാടനം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..