18 December Thursday
ദേശീയ മിനിമം കൂലി വേണം

പോസ്റ്റ് ഓഫീസുകളിലേക്ക്‌ ബീഡിത്തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

ബീഡിത്തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് 
ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ പ്രസിഡന്റ് 
പി മണിമോഹൻ ഉദ്ഘാടനംചെയ്യുന്നു

 കാഞ്ഞങ്ങാട് 

ദേശീയ മിനിമം കൂലി നിശ്ചയിക്കുക, പുതിയ വേജ് കോഡ് ബില്ലിനെതുടർന്ന് ഇല്ലാതായ ബീഡി- സിഗാർ നിയമം പുനഃസ്ഥാപിക്കുക, മുഴുവൻ ബീഡിത്തൊഴിലാളികളെയും പിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദേശവ്യാപക  പ്രക്ഷോഭത്തിന്റെ ഭാഗമായി ബീഡിത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ  കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 
സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനം ചെയ്തു.  കെ ശാന്തകുമാരി അധ്യക്ഷയായി. പി പി തങ്കമണി, വി ബാലകൃഷ്ണൻ, പി രോഹിണി, ടി കുട്ട്യൻ, പി കാര്യമ്പു, ടി ബാബു എന്നിവർ സംസാരിച്ചു. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. 
നീലേശ്വരം ഹെഡ്പോസ്റ്റാഫീസ്‌ മാർച്ച്‌ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌  കെ വി ജനാർദനൻ ഉദ്ഘാടനംചെയ്തു. കെ വി കുഞ്ഞമ്പാടി ആധ്യക്ഷനായി. കെ കുഞ്ഞിക്കണ്ണൻ, പി പത്മിനി, കെ നാരായണൻ എന്നിവർ സംസാരിച്ചു. പി രാധ സ്വാഗതം പറഞ്ഞു.  
 കാസർകോട്‌ ഹെഡ് പോസ്റ്റോഫീസ്‌ മാർച്ച്‌   ഫെഡറേഷൻ ജില്ലാസെക്രട്ടറി പി കമലാക്ഷൻ ഉദ്‌ഘാടനംചെയ്‌തു. താലൂക്ക് പ്രസിഡന്റ് സി സുശീല അധ്യക്ഷയായി.  എം സരോജിനി , എം ലളിത ,കെ ഗീത ,കെ വി ഗോപി ,ബി കുഞ്ഞിക്കണ്ണൻ ,ജയന്തി എന്നിവർ  സംസാരിച്ചു. എ നാരായണൻ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം ഹൊസങ്കടി പോസ്‌റ്റോഫീസ്‌ മാർച്ച്‌ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബേബി ഷെട്ടി ഉദ്‌ഘാടനംചെയ്‌തു.  ഡി സുബ്ബണ്ണ ആൾവ അധ്യക്ഷനായി.പ്രശാന്ത്‌ കണില, ഐറിൻ ജോസ്‌വിൻ എന്നിവർ സംസാരിച്ചു. എം പ്രേമ സ്വാഗതം പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top