ചെറുവത്തൂർ
എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാരുടെ കലാസമിതികൾക്കായി നടത്തുന്ന സംസ്ഥാന നാടകമത്സരം ഒക്ടോബർ രണ്ടിന് ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ. രാവിലെ ഒമ്പതിന് മത്സരം നാടകകൃത്ത് ഇബ്രാഹിം വേങ്ങര ഉദ്‌ഘാടനം ചെയ്യും. നടൻ പി പി കുഞ്ഞികൃഷ്‌ണൻ മുഖ്യാതിഥിയാകും.
തിരുവനന്തപുരം നോർത്ത് സംഘസംസ്‌കാരയുടെ മിത്തുകളുടെ സുവിശേഷ മാണ് ആദ്യനാടകം. 9.40ന് കൊല്ലം ജ്വാല കലാവേദിയുടെ മേക്കോവർ, പകൽ 11ന് ആലപ്പുഴ റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദിയുടെ ഭക്തക്രിയ, 11.40ന് തിരുവനന്തപുരം സൗത്ത് അക്ഷര കലാകായിക സമിതിയുടെ കമ്പക്കയർ, 12.20ന് പത്തനംതിട്ട പ്രോഗ്രസീവ് ആർട്‌സിന്റെ തൊമ്മിയുടെ ദിനരാത്രങ്ങൾ, 1.20ന് കോഴിക്കോട് എൻജിഒ ആർട്‌സിന്റെ ബോൽ ഇന്ത്യ, രണ്ടിന് കണ്ണൂർ സംഘവേദിയുടെ നോട്ടം, 2.40ന് മലപ്പുറം ജ്വാല കലാകായിക സമിതിയുടെ സരമ, 3.20ന് വയനാട് ഗ്രാന്മയുടെ തീക്കുളി, നാലിന് കാസർകോട് എൻജിഒ കലാവേദിയുടെ ആകാശത്തിന്റെ വാതിൽ, 4.40ന് പാലക്കാട് ഫോർട്ട് കലാവേദിയുടെ കുഴിമേട, 5.20ന് കോട്ടയം തീക്കതിർ കലാവേദിയുടെ ഒറ്റമുറി വീട്, ആറിന് എറണാകുളം സംഘസംസ്‌കാരയുടെ ഗ്രേസി, 6.40ന് തൃശൂർ സർഗവേദിയുടെ നവരാഷ്ട്രം, 7.20 ന് ഇടുക്കി കനൽ കലാവേദിയുടെ ഓക്‌സികാർഡ് പ്ലസ് നാടകങ്ങൾ അരങ്ങേറും.
വിളംബരമായി
നാടകവണ്ടി
കാഞ്ഞങ്ങാട്
നാടക മത്സരത്തിന്റെ പ്രചരണാർഥം കാഞ്ഞങ്ങാട്ട് നിന്നും നാടകവണ്ടി പ്രചാരണം നടത്തി. നാടകഗാനങ്ങളും ലഘു നാടകവും ഉൾപ്പെടുത്തിയ നാടക വണ്ടി കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പ്രധാനപ്പെട്ട പട്ടണങ്ങളിലാണ് എത്തിയത്.
ഒ പി ചന്ദ്രൻ, പി പി ബാബു, എം ബാബു, കെ എസ് ശ്രീലാൽ, രാഹുൽരാജ്, കെ സുരാഗ്, യു രാജേന്ദ്രൻ എന്നിവരാണ് അരങ്ങിൽ. പി വി മഹേഷ് കുമാർ സംവിധാനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ വി സുജാത നാടക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ജനറൽ കൺവീനർ ടിപി ഉഷ, എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറി കെ ഭാനുപ്രകാശ്, കെ വി രമേശൻ, എം ജിതേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..