18 December Thursday

ക്ലബ് പൂട്ടി നേതാവ് സ്ഥലംവിട്ടു; ചോദ്യംചെയ്ത യുവാക്കൾക്ക് മർദനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

 ചിറ്റാരിക്കാൽ   

നാട്ടുകാരായ യുവാക്കൾ ഒത്തുചേരുന്ന ക്ലബ്ബ് മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസ് നേതാവ് പൂട്ടിയത്‌ ചോദ്യം ചെയ്ത യുവാക്കൾക്ക്‌ മർദ്ദനം.  നേതാവും സഹായിയും ചേര്‍ന്ന് ക്രൂരമായി മർദിച്ചത്‌. 
പരിക്കേറ്റവരെ  ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ലോമ്പുഴയിലെ അഖിൽ ജോസഫ്(26), അരുൺ മധു(29), പ്രില്ലിറ്റ് ജോസ്(26), അഖിൽ തോമസ്(26) എന്നിവർക്കാണ്‌ പരിക്കേറ്റത്‌.  തിങ്കളാഴ്‌ച  രാത്രി എട്ടോടെയാണ് സംഭവം. നല്ലോമ്പുഴയിലെ സിആർസി ക്ലബ്ബിലാണ് കോൺഗ്രസ് നേതാവ് ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ യുവാക്കളെ അക്രമിച്ചത്.   
ടൂറിസത്തിന്റെ പേരിൽ ലാന്റ് ചലഞ്ചുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയിംസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഒരു യോഗം വിളിച്ചിരുന്നു. അതിൽ ക്ലബ്ബിൽ വരാറുള്ള യുവാക്കൾ സഹകരിച്ചില്ല. ഇതിൽ കുപിതനായ നേതാവ് ക്ലബ്ബ് പൂട്ടി സ്ഥലംവിടുകയായിരുന്നു.  
കഴിഞ്ഞദിവസം ക്ലബ്ബിലെത്തിയ യുവാക്കൾ ജയിംസിനോട് ചോദിച്ചു. കലിപൂണ്ട ഇയാളും കൂടെയുള്ള വിനീതും ചേര്‍ന്നാണ്‌ മർദ്ദിച്ചതെന്ന്‌ യുവാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top