27 April Saturday

കിറ്റ്‌സിൽ ടൂറിസം ഡിപ്ലോമ കോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കാസർകോട്‌
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ തലശ്ശേരി സെന്ററിൽ   ഡിപ്ലോമ, പിജി ഡിപ്ലോമ  കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘമുള്ള പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിന് ബിരുദവും ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സിന് പ്ലസ്ടുവുമാണ് യോഗ്യത. അപേക്ഷ ഫോറം www.kittsedu.org വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0490 2344419.
ഫാഷൻ ഡിസൈനിങ് 
കോഴ്‌സ്‌
കാസർകോട്‌
കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ഫോർ കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ് കോളേജിൽ ബിഎസ് സി കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് : www.admission. kannuruniversity.ac.in. അപേക്ഷിക്കേണ്ട  അവസാന തീയതി ജൂൺ 12. ഫോൺ: 0497 2835390, 82815 74390.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top