29 March Friday

സംരംഭങ്ങൾ തുടങ്ങാം; റെഡിയല്ലേ...

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കാഞ്ഞങ്ങാട് നടന്ന ശിൽപശാലയിൽ നിന്ന്

കാസർകോട്‌ 

വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള ഊർജിത പരിപാടികളുമായി  തദ്ദേശ സ്ഥാപനങ്ങൾ. മൂന്ന് നഗരസഭകൾ ഉൾപ്പെടെ 14 തദ്ദേശ സ്ഥാപനങ്ങളിൽ ആദ്യ ഘട്ടമായി ബോധവൽക്കരണ പരിപാടി നടന്നു. 
ജില്ലാ വ്യവസായ വകുപ്പ്‌ സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപശാലകളിൽ  ഒരോയിടത്തും പുതിയ സംരംഭം തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചും കാര്യങ്ങൾ മനസിലാക്കാനും 150ഓളം പേർ എത്തി. 
 ബേഡഡുക്ക പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി  ബേബി  ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടി ആരംഭിച്ചത്.  കുറ്റിക്കോൽ, പുത്തിഗെ, ബളാൽ, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പിലിക്കോട്, വലിയപറമ്പ, കുമ്പള പഞ്ചായത്തുകളിലും കാസർകോട്, നീലേശ്വരം, കാഞ്ഞങ്ങാട് മുനഗരസഭകളിലും ബോധവൽക്കരണം  നടന്നു.  
40 ശതമാനം തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേണുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണം പൂർത്തിയായി. ജൂൺ ആദ്യത്തോടെ ആദ്യ ഘട്ടം പൂർണമാകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ പറഞ്ഞു
ഇനി വായ്‌പ നൽകൽ
 രണ്ടാം ഘട്ടമായി വായ്‌പമേളയും മൂന്നാം ഘട്ടമായി ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ശരിയാക്കി സംരംഭങ്ങൾ ആരംഭിക്കാനുള്ള  നടപടിയും സ്വീകരിക്കും. ജില്ലയിൽ 6000 സംരംഭങ്ങളാണ് ആരംഭിക്കുക. പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പരിശീലനം ലഭിച്ച 45 ഇന്റേണുകൾ പ്രവർത്തിക്കുന്നുണ്ട്‌.  ഇവരെ സമീപിച്ച് നിർദ്ദേശം സ്വീകരിക്കാം.തദ്ദേശ സ്ഥാപനങ്ങളിൽ 50 മുതൽ 250വരെ സംരംഭങ്ങളാണ്‌ വ്യവസായ വകുപ്പ്‌ ലക്ഷ്യമിടുന്നത്‌.  
40 ശതമാനംവരെ 
സബ്‌സിഡി
ജില്ലയിലെ ആദ്യ സംരംഭം അനന്തപുരം വ്യവസായപാർക്കിൽ തുടങ്ങി.  അനരൊ രാജീവന്റെ ഫിനിക്‌സ് ഫേകാഡ് സിസ്റ്റമാണ്  ആദ്യ സംരംഭം. അഭ്യസ്തവിദ്യരായ സംരംഭകർക്ക് പുറമേ വിദേശ രാജ്യങ്ങളിൽ നിന്നും തിരികെയെത്തിയവരെയും സംഘങ്ങളെയും ആകർഷിക്കുകയാണ്‌ ലക്ഷ്യം.  സംരംഭങ്ങൾക്ക്‌ 20 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ജില്ലയിലെ വ്യവസായ പാർക്കുകളിൽ സ്ഥലം ആവശ്യപ്പെടുന്നവർക്ക് അനുവദിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top