29 March Friday

മധൂർ ക്ഷേത്രം മുഖം മിനുക്കും; 
30 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

മധൂർ സിദ്ധി വിനായക ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം ബോർഡ്‌ ചെയർമാൻ എം ആർ മുരളി 
നവീകരണ പ്രവർത്തനം വിലയിരുത്തുന്നു

കാസർകോട്‌
ജില്ലയിലെ പ്രശസ്‌ത ക്ഷേത്രമായ മധൂർ സിദ്ധി വിനായക ക്ഷേത്രത്തിൽ 30 കോടിയുടെ വികസനം വരുന്നു. തുടക്കത്തിൽ 17 കോടിയുടെ നവീകരണം പൂർത്തിയാകുന്നു.
നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മലബാർ ദേവസ്വം ബോർഡ്‌ ചെയർമാൻ എം ആർ മുരളിയും മറ്റ്‌ ഉദ്യോഗസ്ഥരും ക്ഷേത്രം സന്ദർശിച്ചു. നവീകരണ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി.
ക്ഷേത്രത്തിന്റെ തനതുഫണ്ടിൽ നിന്ന്‌ മൂന്നുകോടിയും നാട്ടുകാരിൽ നിന്ന്‌ സ്വരൂപിച്ച 14 കോടിയും ആദ്യഘട്ടത്തിൽ ചെലവിട്ടു.
ശ്രീകോവിലും ക്ഷേത്രത്തിന്‌ ചുറ്റുമുള്ള  ഉപദേവതകളുടെ കോവിലും  നവീകരിച്ചു. ഒപ്പം അനുബന്ധ കെട്ടിടങ്ങളും നന്നാക്കി.ക്ഷേത്രവരുമാനം മുഴുവൻ നവീകരണത്തിനായി ഫലപ്രദമായി ചെലവിട്ടുവെന്ന പ്രത്യേകതയും മധൂരിലുണ്ട്‌. ഇക്കാര്യത്തിൽ കർശന മേൽനോട്ടമാണ്‌ ദേവസ്വം ബോർഡിന്റേത്‌.
ക്ഷേത്രത്തിൽ നടന്ന അവലോകന യോഗത്തിൽ ചെയർമാൻ എം ആർ മുരളി, ദേവസ്വം ഏരിയാപ്രസിഡന്റ്‌ കൊട്ടറ വാസുദേവ്‌, എക്‌സിക്യൂട്ടീവ്‌ ഓഫീസർ എം ബാബു, അസിസ്‌റ്റന്റ്‌ കമ്മീഷണർ ആർ വേണുഗോപാൽ, നവീകരണ കമ്മിറ്റി ഭാരവാഹികളായ യു ടി ആൾവ, ജയദേവ അഡിഗ, മഞ്ജുനാഥ കാമത്ത്‌, ഗിരീഷ്‌ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top