24 April Wednesday
അതിഥി തൊഴിലാളികൾക്ക്‌ ആരോഗ്യവകുപ്പ്‌ തുണയായി

നിങ്ങളുടെ വയർ എരിയരുത‌് ഞങ്ങളുണ്ട്‌ കൂടെ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

ചെറുവത്തൂർ

വിശന്ന‌് വലഞ്ഞ‌ ഇതര സംസ്ഥാന തൊഴിലാളികളുടെ വിശപ്പും ദാഹവുമകറ്റി ആരോഗ്യ വകുപ്പ‌്.  കർണാടകയിലെ ഹുബ്ലിയിൽ നിന്നുള്ള 11 തൊഴിലാളികൾക്കാണ‌്ചെറുവത്തൂരിൽ  കരുതൽ ലഭിച്ചത‌്.രണ്ടു മാസം മുൻപ‌് കണ്ണൂരിലെ മാത്തിലിൽ തൊഴിലെടുക്കാനായി എത്തിയവരായിരുന്നു ഇവർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ  തൊഴിൽ പ്രതിസന്ധിയിലായി. എന്ത‌് ചെയ്യണമെനനറിയാതെ ഒരുദിവസം താമസ സ്ഥലത്ത‌് തങ്ങി. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടിയില്ല. മറ്റു വഴികളില്ലാതായപ്പോൾ നാട്ടിലേക്ക്‌ യാത്ര തിരിക്കാൻ തീരുമാനിച്ചു. കാങ്കോൽ - ആലപ്പടമ്പ, കയ്യൂർ- ചീമേനി പഞ്ചായത്തിലെ പാറപ്രദേശങ്ങളിലൂടെ കാൽനടയായി  യാത്ര തുടങ്ങി. ഇതിനിടയിലാണ് ഭക്ഷണം കിട്ടാതെ തളർന്ന തൊഴിലാളികൾ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം  തുറന്ന ജയിലിന്റെ ഭക്ഷണശാലയിൽ നിന്നും 
ഭക്ഷണമെത്തിച്ചു നൽകി. പതിനൊന്ന് പേർക്കും മറ്റ്‌ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ പരിശോധനയിൽ വ്യക്തമായി. എല്ലാവർക്കും മാസ്കും സാനിറ്റൈസറും നൽകി. ഒപ്പം അഞ്ച് കിലോ ഓറഞ്ചും, മറ്റു ഭക്ഷണ സാധനങ്ങളും നൽകി. വിവരമറിഞ്ഞ് പൊലിസും സ്ഥലത്തെത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി അജിത്ത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി മഹേഷ്കുമാർ, പി ടി മോഹനൻ, പി കെ ഉണ്ണികൃഷ്ണൻ,ആശുപത്രി ഡ്രൈവർമാരായ എ മധു, നവനീത് എന്നിവരാണ് തൊഴിലാളികൾക്ക് താങ്ങായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top