19 April Friday

കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ അനിശ്ചിതകാല സത്യഗ്രഹം 
ഇന്ന്‌ അവസാനിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

സംയുക്ത കർഷക സംഘടനകൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്‌ നടത്തുന്ന സത്യഗ്രഹം 
വെള്ളിയാഴ്‌ച ജില്ലാ കൺവീനർ സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനംചെയ്യുന്നു

കാസർകോട്
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടനകൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ശനിയാഴ്‌ച അവസാനിപ്പിക്കും. സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ 66 ദിവസം പിന്നിട്ട സത്യഗ്രഹ സമരം താൽകാലികമായി അവസാനിപ്പിക്കുന്നത്‌.  സിപിഎ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യും.
വെള്ളിയാഴ്‌ച ജില്ലാ കൺവീനർ സി എച്ച്‌ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്‌തു. ബി ചാത്തുക്കുട്ടി അധ്യക്ഷനായി. കെ പി രാമചന്ദ്രൻ, എം രാമൻ, എം അനന്തൻ, എം മിനി, സാവിത്രി ബാലൻ എന്നിവർ സംസാരിച്ചു. എ ദാമോദരൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top