28 March Thursday

തെരഞ്ഞെടുപ്പ്‌ തിയതിയായി ചൂടേറും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കാസർകോട്‌
തിയതി  പ്രഖ്യാപിച്ചതോടെ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കും ചൂടേറും. മഞ്ചേശ്വരം, കാസർകോട്‌, ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂർ എന്നീ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ്‌ ഒരുക്കം നേരത്തെ ജില്ലാ അധികൃതർ ആരംഭിച്ചിരുന്നു. ആകെ 1591 ബൂത്തുകളുണ്ട്‌. ഇതിൽ 983 ബൂത്തുകളും 608 താൽക്കാലിക ബൂത്തുകളുമാണ്‌. 44 ക്രിട്ടിക്കൽ ബൂത്തുകളും 45 വൾനറബിൾ ബൂത്തുകളുമുണ്ട്‌. 2119 കൺട്രോൾ യൂണിറ്റുകളും 2174 ബാലറ്റ്‌ യൂണിറ്റുകളും 2141 വിവി പാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്‌. കോവിഡ്‌ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ. 
പ്രത്യേക പോസ്‌റ്റൽ ബാലറ്റ്‌
80 വയസിന്‌ മുകളിൽ പ്രായമുള്ളവർ, അംഗപരിമിതർ, കോവിഡ്‌ സ്ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ തുടങ്ങി നേരിട്ട്‌ വോട്ട്‌ ചെയ്യാൻ സാധിക്കാത്തവർക്കായി പ്രത്യേക പോസ്‌റ്റൽ ബാലറ്റ്‌ അനുവദിക്കും. പ്രചാരണത്തിന്‌ ഓരോ മണ്ഡലത്തിലുംപൊതുപരിപാടിനടത്താൻ  അഞ്ച്‌ വീതം പൊതുമൈതാനങ്ങൾ അനുവദിക്കും.നാമനിർദേശപത്രിക നൽകുമ്പോൾ  സ്ഥാനാർഥിക്കൊപ്പം രണ്ട്‌ പേരെപാടുള്ളൂ.  
വോട്ടെണ്ണൽ 
5 കേന്ദ്രങ്ങളിൽ
വോട്ടെണ്ണലിനും തെരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും അഞ്ച് മണ്ഡലത്തിലുമായി ഓരോ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം–- കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാസർകോട്‌–- ഗവ. കോളേജ്‌ കാസർകോട്‌, ഉദുമ–- പെരിയ പോളിടെക്‌നിക്‌, കാഞ്ഞങ്ങാട്‌–- പടന്നക്കാട്‌ നെഹ്‌റു കോളേജ്‌, തൃക്കരിപ്പൂർ–- ഗവ. പോളിടെക്‌നിക്‌ തൃക്കരിപ്പൂർ എന്നിവിടങ്ങളാണ്‌ ഇവ.  ഒരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാല്‌ വീതം ഹാളുകളുണ്ടാകും.  അഞ്ച്‌ വരണാധികാരികൾക്ക്‌ പുറമേ 21 നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top