24 April Wednesday

കനലോർമയായി വീണ്ടും കൂത്തുപറമ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവെെഎഫ്ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന പ്രകടനം

കാസർകോട്‌

അനശ്വരരായ കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌മരണയിൽ നാട്‌. ഏരിയാകേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിന്‌ യുവാക്കൾ അണിനിരന്നു.
ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി ചെറുവത്തൂരിൽ നടത്തിയ രക്തസാക്ഷി ദിനാചരണം വി ശിവദാസൻ എം പി  ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, റിജിൻ കൃഷ്ണ, കെ അനീഷ്, കെ അഭിജിത്ത് എന്നിവർ സംസാരിച്ചു. എം സജേഷ് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട്‌ പുതിയകോട്ടയിൽ നിന്ന് വളണ്ടിയർ മാർച്ചും പ്രകടനവും ആരംഭിച്ചു. കൊവ്വൽപ്പള്ളിയിൽ സമാപിച്ചു. പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി. കെ പി ജയപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി അമ്പിളി, ഹരിത നാലപ്പാടം, അനീഷ് കുറുമ്പാലം,  സിദ്ധാർഥ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വി ഗിനീഷ് സ്വാഗതംപറഞ്ഞു.
ബേഡകം കാഞ്ഞിരത്തിങ്കാലിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എ അപ്പൂസ് കുണ്ടംകുഴി അധ്യക്ഷനായി. എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി ബിവിൻരാജ്‌ പായം സംസാരിച്ചു. കെ സുധീഷ് സ്വാഗതം പറഞ്ഞു.
നീലേശ്വരം  കോൺവന്റ്‌ ജംഗ്ഷനിൽ നിന്നും മാർക്കറ്റിലേക്ക് യുവജന പ്രകടനം നടന്നു. മാർക്കറ്റിൽ അനുസ്മരണ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ  ഇ പത്മാവതി ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി കെ എം വിനോദ്, കെ സനുമോഹൻ, പി അഖിലേഷ്, സിനിഷ്‌ കുമാർ, എ അഭിജിത്ത്, അമൃത സുരേഷ്, മുകേഷ് വി, മാളവിക എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു
 ഒടയംചാലിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി പി വിഷ്ണു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, വി സജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി ആർ അനുപ് സ്വാഗതം പറഞ്ഞു.
 എളേരിത്തട്ടിൽ  ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എം എൻ പ്രസാദ് അധ്യക്ഷനായി. സി വി ഉണ്ണികൃഷ്ണൻ, കെ ഒ അനിൽകുമാർ, സജിൻ രാജ്, കെ വി സൗഭാഗ്യ, കെ കെ ദിപിൻ, രജിത്ത് പൂങ്ങോട്, അഖിൽ പ്ലാച്ചിക്കര, വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി കെ ഗിരീഷ് സ്വാഗതം പറഞ്ഞു. 
തൃക്കരിപ്പൂരിൽ തങ്കയം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. മുൻ സംസ്ഥാന ട്രഷറർ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. സി വി ശരത്ത് അധ്യക്ഷനായി. എം വി സുജിത്ത്, ഉമേഷ്‌ പിലിക്കോട്, പി രേഷ്ണ, കെ ഭജിത്ത്, പി സനൽ, കെ വി യദു, പി വൈശാഖ്, കെ വി ശോഭിത്ത്, കെ വി ജനാർദനൻ എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.
പെരിയാട്ടടുക്കത്ത്‌ ചെരുമ്പയിൽ നിന്നും പ്രകടനം തുടങ്ങി. മുൻ ജില്ലാസെക്രട്ടറി സിജെ സജിത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ബി വൈശാഖ്‌ അധ്യക്ഷനായി. എം പ്രസാദ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. എ വി ശിവപ്രസാദ്‌, ശാലിനി തച്ചങ്ങാട്‌, സുനിൽ പെരുമ്പള എന്നിവർ സംസാരിച്ചു. സി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു. 
കാസർകോട്‌ റാലി നുള്ളിപ്പാടിയിൽ നിന്നാരംഭിച്ച്‌ ചന്ദ്രഗിരി ജങ്‌ഷൻ ചുറ്റി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു.  മുൻ ജില്ലാസെക്രട്ടറി കെ മണികണ്‌ഠൻ ഉദ്‌ഘാടനംചെയ്‌തു. സുനിൽ കടപ്പുറം അധ്യക്ഷനായി. പി ശിവപ്രസാദ്‌ സംസാരിച്ചു. സബിൻ ബട്ടംപാറ സ്വാഗതം പറഞ്ഞു.
ബോവിക്കാനം ടൗണിൽ  മുൻ ജില്ലാ പ്രസിഡന്റ് മധു മുതിയക്കാൽ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി രജീഷ് അധ്യക്ഷനായി. കെ ദാമോദരൻ, ജി പ്രശാന്ത്, ശ്രീജിത്ത്‌ മഞ്ചക്കൽ, ഹരിഹരൻ, മനോജ്‌ ഇരിയണ്ണി,  എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ വി നവീൻ സ്വാഗതം പറഞ്ഞു. 
കുമ്പളയിൽ മുൻ ജില്ലാസെക്രട്ടറി പി കെ നിഷാന്ത് ഉദ്‌ഘാടനം ചെയ്‌തു. സജിതാ റൈ, പി രഞ്ജിത്ത്, വിനോദ് പെർള, വിശ്വരാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top