19 April Friday

സുസ്ഥിര കാര്‍ഷിക വികസനം- സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

സിപിസിആർഐയിൽ നടന്ന കാർഷിക സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌ 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി കാർഷിക സെമിനാർ നടത്തി.    സിപിസിആർഐയിൽ  രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.  സമഗ്ര ജില്ലാ വികസന പ്ലാനിന്റെ പ്രകാശനം എൻ എ നെല്ലിക്കുന്ന് എംഎൽഎ   നിർവ്വഹിച്ചു.
എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷറഫ് എന്നിവർ അഗ്രി ഹോർട്ടി സൊസൈറ്റി നടത്തിയ മത്സരത്തിലെ വിജയികൾക്ക്‌ സമ്മാനം നൽകി. പ്ലാന്റ് ജീനോം സേവ്യർ ഫാർമർ അവാർഡ് ജേതാവ് സത്യനാരായണ ബലേരിയെ  ഡയറക്ടർ അനിതാ കരുൺ ആദരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷറഫലി, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ,  കെ പ്രദീപൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ജനാർദ്ദനൻ, ബങ്കളം പി കൃഷ്ണൻ, ടോമി പ്ലാച്ചേരി, സി എ അബ്ദുള്ളകുഞ്ഞി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ദാമോദരൻ ബെള്ളിഗെ, മൈക്കിൾ എം. പൂവത്താണി, സുരേഷ് പുതിയേടത്ത്, ആന്റക്സ് ജോസഫ്, സണ്ണി അരമന, അസീസ് കടപ്പുറം, മോഹനൻനായർ കരിച്ചേരി, കെ ടി സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.
 പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി തമ്പാൻ വിഷയം അവതരിപ്പിച്ചു. ഡോ.കെ എം ശ്രീകുമാർ ക്ലാസെടുത്തു.  പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ പി വത്സലൻ, അനീത കെ. മേനോൻ എന്നിവർ സംസാരിച്ചു.  ടി സുശീല സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടർ  മിനി പി ജോൺ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top