മഞ്ചേശ്വരം
സംസ്ഥാനത്തിനെതിരായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കട്ടത്തടുക്ക ടൗണിൽ ജനകീയ ധർണ നടത്തി. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരായി നടത്തിയ ധർണയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. കേന്ദ്രകമ്മിറ്റിയംഗവും മുൻ എംപിയുമായ പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ബേബി, പി രഘുദേവൻ, പി കെ നിഷാന്ത്, സി എ സുബൈർ, പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം സുബ്ബണ്ണ ആൾവ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..