29 March Friday

ഗസറ്റഡ്‌ ജീവനക്കാരുടെ 
കലോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വിദ്യാനഗർ ഏരിയ കലോത്സവം എൻജിഒ യൂണിയൻ ഹാളിൽ 
കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) ആഭിമുഖ്യത്തിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളെയും ആദ്യകാല പ്രവർത്തകരെയും പങ്കെടുപ്പിച്ച്‌  ഏരിയാതലത്തിൽ കലോത്സവം നടത്തി. നീലേശ്വരം ഏരിയ കലോത്സവം കാലിക്കടവിൽ പി പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ ജില്ലാ ജോയിന്റ്‌ സെക്രട്ടറി മധു കരിമ്പിൽ, രമേശൻ കുറുവാട്ടിൽ  എന്നിവർ സംസാരിച്ചു .സി  ബിജു സ്വാഗതം പറഞ്ഞു എം വത്സൻ അധ്യക്ഷനായി. -

കലോത്സവം കാഞ്ഞങ്ങാട് യുവ ഗായകൻ കലേഷ് കരുണാകരൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ചന്ദ്രൻ ജോയിന്റ്‌ സെക്രട്ടറി രമേശൻ കോളിക്കര ട്രഷറർ പി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈഷാഖ് ബാലൻ അധ്യക്ഷനായി. പി വി ഷാനജ് സ്വാഗതം പറഞ്ഞു.

വിദ്യാനഗർ ഏരിയ കലോത്സവം എൻജിഒ യൂണിയൻ ഹാളിൽ കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി സതീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ വി രാഘവൻ, എ സലീം,  എസ്‌ മീനാറാണി,  ടി വി വിനോദ്‌ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എസ് മിനാ റാണി എന്നീവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി  ബി സുരേന്ദ്രൻ സ്വാഗതവും കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. 

ഏരിയാ കലോത്സവം കാസർകോട്‌ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സതീശൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌  ടി വി വിനോദ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ.  ടി കെ വിജയകുമാർ, പി വി ആർജിത സംസാരിച്ചു.എം രാജീവൻ അധ്യക്ഷനായി.  എം പി സുധീഷ് സ്വാഗതം പറഞ്ഞു. ഏരിയയിലെ വിജയികളെ പങ്കെടുപ്പിച്ചുള്ള ജില്ലാ മത്സരം ഒക്ടോബർ നാലിന്‌  നീലേശ്വരത്ത് നടക്കും. സംസ്ഥാനമത്സരം ഒക്ടോബർ അവസാനവാരം മലപ്പുറത്താണ്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top