29 March Friday

ലഹരിക്കെതിരെ യുവജന പ്രതിജ്ഞ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ലഹരിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റുകളിൽ 
പ്രതിജ്ഞയെടുക്കൽ ഉദിനൂർ മുക്കിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ലഹരിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റുകളിൽ പ്രതിജ്ഞയെടുത്തു. ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ പരിപാടി നടന്നു. കുടുംബശ്രീ അയൽക്കൂട്ടം, സ്‌കൂൾ പിടിഎ, സാമൂഹിക, രാഷ്ട്രീയ നേതൃത്വം, ജീവനക്കാർ, ജനപ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കാളികളായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദിനൂർ മുക്കിൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ് കൊട്ടിലങ്ങാടും കെ ആർ അനിഷേധ്യ കാരി വെസ്‌റ്റിലും കെ കനേഷ് തലിച്ചാലത്തും എ വി ശിവപ്രസാദ് അമ്പങ്ങാടും പി ശിവപ്രസാദ് ചെന്നിക്കരയിലും സാദിഖ് ചെറുഗോളി ചെറുഗോളിയിലും നവീൻ കാടകം നെച്ചിപ്പടുപ്പിലും ഉദ്‌ഘാടനം ചെയ്‌തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top