26 April Friday
മുന്നൊരുക്കമായി

ഇനി കലാ കായിക ശാസ്‌ത്രമേളകളെത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
ചെറുവത്തൂർ
കുട്ടികളുടെയും കൗമാരക്കാരുടെയും കലാ, കായിക, ശാസ്‌ത്ര അഭിരുചികൾ തെളിയിക്കാനുള്ള അരങ്ങ്‌ ഉണരുകയായി. 
സ്‌കൂൾ ശാസ്‌ത്രോത്സവം, കായികോത്സവം, കലോത്സവം എന്നിവയാണ്‌ രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷം വീണ്ടും തുടങ്ങുന്നത്‌. ഇതിനുള്ള മുന്നൊരുക്കത്തിലാണ്‌ ഓരോ സ്‌കൂളും. സ്‌കൂൾ മത്സരങ്ങൾ തുടങ്ങി. ഇതിലെ വിജയികളാണ്‌ സബ്‌ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുക. പിന്നീട്‌ ജില്ലാ, സംസ്ഥാന മത്സരങ്ങളാണ്‌ കലോത്സവങ്ങൾക്കുള്ളത്‌. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമെത്തുന്ന മേളകൾ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ സ്‌കൂൾ അധികൃതരും വിദ്യാർഥികളും. 
രണ്ട്‌ വർഷം മുമ്പ് കണ്ണൂരിലാണ്‌ അവസാനമായി സംസ്ഥാന കായികമേള അരങ്ങേറിയത്‌. ജില്ലയുടെ ഉത്സവമായി മാറിയ സംസ്ഥാന സ്‌കൂൾ കലോത്സവം ഉപചാരം ചൊല്ലിപ്പിരിഞ്ഞത്‌ കാഞ്ഞങ്ങാട്ടുനിന്നുമാണ്‌. 
കൊല്ലത്ത്‌ കാണമെന്ന്‌ പറഞ്ഞുപിരിഞ്ഞെങ്കിലും കോവിഡായതിനാൽ നടന്നിരുന്നില്ല പിന്നീട്‌ കലോത്സവവേദികൾ ഉണർന്നില്ല. 
ഒക്ടോബറോടെ എല്ലാ മേളകളും തുടങ്ങാനുള്ള ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌. മേളകളെത്തുന്നതോടെ കുട്ടികളുടെ കലാ,കായിക, ശാസ്‌ത്ര അഭിരുചികളുടെ അരങ്ങുണരും.
സംസ്ഥാന മത്സരം കഴിഞ്ഞാൽ കായികമേള,  ശാസ്‌ത്രനാടകം എന്നിവയ്‌ക്ക്‌ ദേശീയമത്സരവും സംസ്ഥാന ശാസ്‌ത്ര മേളയിൽനിന്നും ചില മത്സരങ്ങളിൽ മാത്രം മാനദണ്ഡംവച്ച്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ സതേൺ ഇന്ത്യാ തലത്തിലും മത്സരമുണ്ട്‌.  
സംസ്ഥാന ശാസ്‌ത്രോത്സവം നവംബർ 10 മുതൽ എറണാകുളത്തും കായികോത്സവം ഡിസംബർ മൂന്ന്‌ മുതൽ തിരുവനന്തപുരത്തും കലോത്സവം 2023 ജനുവരി ഒന്നുമുതൽ കോഴിക്കോട്ടുമാണ്‌ നടക്കുക. ഇതിനു മൂന്നോടിയായുള്ള നടപടി തുടങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top