19 April Friday

പത്രപ്രചാരണത്തിന്‌ 
ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ചീമേനി പള്ളിപ്പാറയിൽ ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഏറ്റവാങ്ങുന്നു

കാസർകോട്‌
സംസ്ഥാനത്ത്‌ ദേശാഭിമാനിക്ക്‌ പത്തുലക്ഷം വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലും പ്രവർത്തനം സജീവമായി.  മുതിർന്ന നേതാക്കളടക്കമുള്ളവർ വാർഷികവരിക്കാരെ നേരിൽ കണ്ട്‌ പത്രം ചേർക്കുകയാണിപ്പോൾ. ഇത്തരത്തിൽ നൂറുകണക്കിന്‌ വരിക്കാരെ പുതുതായി ചേർത്തു. 
അഴിക്കോടൻ ദിനമായ  കഴിഞ്ഞ 23 മുതൽ സി എച്ച്‌ കണാരൻ ദിനമായ ഒക്ടോബർ 20 വരെയാണ്‌ പത്രപ്രചാരണം.  സംസ്ഥാനത്തെ ഒന്നാമത്തെ പത്രത്തേക്കാളും മുന്നിലാണ്‌ ഇപ്പോൾ  കണ്ണൂർ എഡിഷനിൽ ദേശാഭിമാനി. ഇത്‌ വർധിപ്പിക്കാനുള്ള  പ്രചാരണങ്ങളാണ്‌ സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്നത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ചീമേനി പള്ളിപ്പാറയിലും സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ നീലേശ്വരം ഓർച്ചയിലും പ്രചാരണങ്ങൾക്ക്‌ നേതൃത്വം നൽകി. 
 
ചീമേനിയിൽ 
ആദ്യദിനം  
20 വരിക്കാർ
ചീമേനി
ചീമേനിയിൽ ദേശാഭിമാനി ക്യാമ്പയിന്‌ ഉജ്ജ്വല തുടക്കം. സിപിഐ എം ചീമേനി ഈസ്റ്റ് ലോക്കലിൽ ആദ്യ ദിവസം 20 പേർ വാർഷിക വരിക്കാരായി. ക്യാമ്പയിന്‌  ജനങ്ങളുടെ മികച്ച പിന്തുണയാണ് ലഭിച്ചത്. തുടർ ദിവസങ്ങളിലും ക്യാമ്പയിൻ നടത്തും. മുഴുവൻ കുടുംബങ്ങളെയും ദേശാഭിമാനി വരിക്കാരാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top