26 April Friday

ചികിത്സാ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
അർബുദം ബാധിച്ച് ചികിത്സയിലായ ബഡൂരിലെ കമ്പടത്തിൽ നിമ്മി ബിജുവിനെ സഹായിക്കാൻ  വാട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. 2,72,609 രൂപയാണ്‌ സ്വരൂപിച്ചത്‌. 
വൃക്കരോഗം ബാധിച്ച്‌ ചികിത്സയിലുള്ള ബഡൂരിലെ വിമ്മി ജെറിന്‌, ഇതിൽ നിന്ന്‌ എഴുപതിനായിരം രൂപ നൽകും. ഫാദർ മാത്യു പയ്യനാട്ട് അധ്യക്ഷനായി. കെ പി നാരായണൻ, കെ എസ് ശ്രീനിവാസൻ, കെ പി അച്യുതൻ എന്നിവർ സംസാരിച്ചു.
ഉദുമ
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന പാക്യാര കണ്ണംകുളത്തെ ശ്യാംകുമാറിന്‌ പ്രതിഭ അമ്പലത്തിങ്കാല്‍ യുഎഇ കമ്മറ്റി സ്വരൂപിച്ച സഹായധനം  നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ശ്യാംകുമാര്‍ ചികിത്സാകമ്മറ്റി ഭാരവാഹികള്‍ക്ക് തുക കൈമാറി. പഞ്ചായത്തംഗം സിന്ധു അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്തംഗം കെ വി രാജേന്ദ്രന്‍, സന്ദീപ് അമ്പലത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് തെക്കേക്കര സ്വാഗതവും ശശിധരന്‍ നാഗത്തിങ്കാല്‍ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top