26 April Friday

ചീമേനി ബസ്‌ സ്‌റ്റാൻഡ്‌: 
മാസ്‌റ്റർപ്ലാൻ തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

എം രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ചീമേനി ബസ്‌ സ്‌റ്റാൻഡിന്റെ സ്ഥലം സന്ദർശിക്കുന്നു.

 സ്വന്തം ലേഖകൻ

ചീമേനി
ചീമേനി ബസ്‌ സ്‌റ്റാൻഡ്‌ നിർമാണത്തിനുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറായി. ഒന്നാംഘട്ട പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി എം രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ എൻജിനിയർന്മാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. 
മാസ്‌റ്റർ പ്ലാൻ ചർച്ചചെയ്യാനായി യോഗവും ചേർന്നു. 7.5 കോടി ചെലവഴിച്ചാണ്‌ ചീമേനി ടൗണിനോട്‌ ചേർന്ന്‌ ബസ്‌ സ്‌റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ലക്‌സ്‌ നിർമിക്കുന്നത്‌. സ്ഥലം ഏറ്റെടുക്കലും  പ്രാഥമിക പരിശോധനയും പൂർത്തിയാക്കി. എംഎൽഎയുടെ ആസ്‌തി വികസനഫണ്ടിൽനിന്നും ബസ്‌ സ്‌റ്റാൻഡിനായി അനുവദിച്ച ഒരുകോടി രൂപയുടെ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തീകരിച്ചു. 60 ലക്ഷം രൂപയുടെ ടെൻഡർ ഉടൻ പൂർത്തിയാക്കും. എംഎൽഎക്കൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ, ആർകിടെക്ട്‌ മധുകുമാർ, അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ മധുകുമാർ, അസി. എൻജിനിയർമാരായ വാമനൻ, സുബി, നാരായണൻ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ്‌ സ്ഥലം സന്ദർശിച്ചത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top