29 March Friday

എൻഡോസൾഫാൻ ധനസഹായം വിതരണം തുടരുന്നു 1808 പേർക്ക്‌ 
70.31 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കാസർകോട്‌

എൻഡോസൾഫാൻ പ്രത്യേക സെൽ വഴി ദുരിതബാധിതർക്ക് ഇതുവരെ 70.31 കോടി രൂപ ധനസഹായം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. ആകെ 1808 പേർക്കാണ്‌ ധനസഹായം കൈമാറിയത്‌.
സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപേക്ഷകരെ പരിശോധിച്ചാണ്‌ വിതരണം ചെയ്‌തത്‌. അടുത്ത മാസത്തോടെ മുഴുവൻ തുകയും വിതരണം ചെയ്യാനാണ്‌ സർക്കാർ നിർദേശം.  90 ശതമാനം തുകയും നൽകാനാകുമെന്ന്‌ കഴിഞ്ഞ സെൽയോഗത്തിൽ കലക്ടർ അറിയിച്ചു.
കോവിഡ്‌ പോർട്ടൽ മാതൃകയിൽ പ്രത്യേക പോർട്ടലിലാണ്‌ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത്‌. രോഗികൾ നേരിട്ട്‌ ഓഫീസുകൾ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാനാണിത്‌. അപേക്ഷ കിട്ടിക്കഴിഞ്ഞാൽ ആരോഗ്യ, റവന്യൂ അധികൃതർ അപേക്ഷകരുടെ വീട്ടിൽ നേരിട്ടെത്തിയാണ്‌ പരിശോധന നടത്തുന്നത്‌. ഈ പരിശോധന കഴിഞ്ഞാൽ ഉടൻ എക്കൗണ്ടിൽ പണമെത്തും. ഇതിനായി ട്രഷറി നിബന്ധനകളടക്കം സർക്കാർ ലഘൂകരിച്ച്‌ നൽകിയിട്ടുണ്ട്‌. 
 
ഒപി നമ്പർ ലഭിച്ചവർ 
ഉടൻ അപേക്ഷിക്കണം
ഒപി നമ്പർ ലഭിച്ച എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട്, ഇതുവരെയായും അഞ്ച് ലക്ഷം രൂപ ലഭിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷിക്കണം.   
  രേഖകൾ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയാണ്‌  അപേക്ഷ നൽകേണ്ടത്‌.  ബാങ്ക് അക്കൗണ്ടുകൾ മുഖേന ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിൽ സ്വീകരിക്കുന്നതായും അപേക്ഷിച്ച എല്ലാവർക്കും അർഹതപ്പെട്ട തുക ഉടൻ നൽകുമെന്നും കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top