24 April Wednesday

റോഡിൽ തീയിട്ട് കോൺഗ്രസുകാർ 


വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് നഗരത്തിൽ കോൺ​ഗ്രസുകാർ മണിക്കൂറോളം ഗതാഗതം സ്‌തംഭിപ്പിച്ചു.   രാ​ഹുൽ​ഗാന്ധി എംപിയുടെ വയനാട്   ഓഫീസിലേക്ക്‌ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ പേരിലാണ്‌  സമരപ്പേക്കൂത്ത്‌. 
ബസ് സ്റ്റാൻഡിന് മുന്നിലൂടെയുള്ള സംസ്ഥാന പാതയിൽ ഡീസലൊഴിച്ച് ടയർ കത്തിച്ചാണ്‌ ​ഗതാ​ഗതം തടഞ്ഞത്‌. ടയർ കത്തിച്ചതിനെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം വിഷപ്പുക ശ്വസിച്ചു. ഫയർഫോഴ്‌സാണ് തീയണച്ചത്. 
നഗരത്തിഗലക്കുള്ള വാഹനങ്ങളെല്ലാം പൊലീസ് വഴി തിരിച്ചുവിട്ടിരുന്നു. യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്താൻ പറ്റാതെ  ന​ഗരത്തിൽ കുടുങ്ങി. 
ഡിവൈഎസ്‍പിമാരായ സി കെ സുനിൽകുമാർ, പി കെ സുധാകരൻ, സി ഐമാരായ കെ പി ഷൈൻ, വി ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐമാരായ കെ പി സതീഷ് കുമാർ, കെ രാജീവൻ, സുവർണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ്ചെയ്ത് നീക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top