29 March Friday
പൂപ്പൊളിക്കൽ നടന്നു

തെയ്യാട്ടത്തിന് തിരശ്ശീലയിട്ട് കലശോത്സവം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
നീലേശ്വരം
മഡിയൻ കൂലോം കലശോത്സവത്തിന്റെ  ഭാഗമായുള്ള പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ  മടിക്കൈ കലശത്തിന് പൂ പൊളിക്കൽ നടന്നു. വ്യാഴം ഉച്ചയോടെ പൂത്തക്കാൽ മൂവാരിയടുക്കത്തുനിന്നും പുതിയക്ഷേത്ര കൂട്ടായിക്കാരെ  നിർത്തിയശേഷം ആയംമൂളി പൂപൊളിക്കലിന് തുടക്കമായി.  ചാലിന് ഇരുകരയിലൂടെ ഓരോപറമ്പിലും കയറി ഇളനീരും കലശം അലങ്കരിക്കാനുള്ള കമുകിൻ പൂക്കുലകളും ശേഖരിച്ച് മുണ്ടോട്ട് അടിക്കണ്ടത്തിലെത്തി കലശക്കാരെ നിശ്ചയിച്ചു. തുടർന്ന് പൂക്കുലകൾ പച്ചപ്പാളകളിൽ കെട്ടിപ്പൊതിഞ്ഞ് മുന്നോട്ടുനിന്ന്  കാൽനടയായി തീയ്യർ പാലം കളരിയിൽ എത്തിച്ചു.  വെള്ളിയാഴ്‌ച കലശങ്ങൾ അലങ്കരിച്ച് അകത്തെ കലശം നടക്കും. ശനി ഉച്ചയോടെ മഡിയൻ കൂലോം ക്ഷേത്രത്തിലാക്ക് സ്ഥാനികരും വാല്യക്കാരും കലശക്കാരും കലശതട്ടും, കലശപാത്രവും എത്തിക്കും.  തുടർന്ന് കലശം എഴുന്നള്ളിപ്പ്. 
കൂട്ടായിക്കാരായി കുഞ്ഞിരാമൻ ചുള്ളിമൂലയും ബിജു മലപ്പച്ചേരിയും നിയുക്തരായി. കലശക്കാരായി പവിത്രൻ ചെമ്പിലോട്ടും, സുമേഷ് പൂത്തക്കാലിനെയും നിയോഗിച്ചു. 
ക്ഷേത്രം സെക്രട്ടറി സുകുമാരൻ കാണോത്ത്,  ക്ഷേത്രം കോയ്മ അയിക്കോൻ കുഞ്ഞമ്പു നായർ, അനിൽ നീരളി എന്നിവർ നേതൃത്വം നൽകി.
 
കുഞ്ഞിക്കണ്ണൻ കൊണ്ടയും തളയും 
കെട്ടുന്നത് 40ാം വർഷം
പൂപ്പൊളിച്ചെടുക്കാനും ഇളനീർ പറിച്ചെടുക്കാനും ചുമതലപ്പെട്ട രണ്ടുപേരാണ് കൊണ്ടയും തളയും കെട്ടി  ഇരുകരയിലൂടെയും സഞ്ചരിക്കുക.  കൂടെ വാല്യക്കാരും.   നാൽപ്പതുവർഷമായി പൂത്തക്കാൽ മോരുംങ്കലത്തെ കുഞ്ഞിക്കണ്ണൻ കൊണ്ടയും തളയും കൊട്ടുന്നു. 15 വയസ്സിലാണ്‌  കുഞ്ഞിക്കണ്ണൻ തെങ്ങുകയറ്റം തുടങ്ങിയത്. പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രവുമായി ചെറുപ്പം മുതലേയുള്ള  ബന്ധം.  നിസ്വാർത്ഥ സേവനത്തിന് ക്ഷേത്രം കോയ്മ പൊന്നാടയണിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top