19 April Friday

ഖത്തറിൽ സ്വർണമുയർത്തി കയ്യൂരിലെ രജിൻ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
ചെറുവത്തൂർ
ഖത്തറിലെ നീന്തൽക്കുളത്തിൽ മിന്നും പ്രകടനത്തിലൂടെ സ്വർണ മെഡലുയർത്തി കയ്യൂരിലെ രജിൻ. ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്ററിൽ  നടത്തിയ ഇന്ത്യൻ നാഷണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ  വ്യക്തിഗത ഇനങ്ങളിൽ 100, 50 മീറ്റർ ബാക്സ്ട്രോക്കിൽ മത്സരിച്ചാണ്‌ സ്വർണം നേടിയത്‌.  
തേജസ്വിനി പുഴയിൽ നിന്നാണ്‌ നീന്തൽ അഭ്യസിച്ചത്‌. സ്കൂൾ പഠനകാലത്ത്  ജില്ലയിലെ വ്യക്തിഗത ചാമ്പ്യനായിരുന്നു. സംസ്ഥാന മത്സരങ്ങളിലും സമ്മാനം നേടി. നാലുവർഷം മുൻപ് ഖത്തറിൽ  നടന്ന കേരള സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും  ഇന്ത്യൻ സ്‌പോർട്സ് സെന്റർ നടത്തിയ ചാമ്പ്യൻഷിപ്പിൽ വെള്ളിയും  നേടി.  
അറിയപ്പെടുന്ന നാടൻപാട്ട് കലാകാരനും ഡാൻസ് പരിശീലകനുമാണ്‌ രജിൻ. ഖത്തറിലെ  സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്‌.  കയ്യൂർ ആലന്തട്ട കുളപ്പുറത്തെ  ഐ നാരായണന്റെയും അങ്കണവാടി വർക്കർ എ സി പത്മിനിയുടെയും മകൻ..  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top