26 April Friday

സ്‌കൂൾ പാചകത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഡിഡിഇ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. വിദ്യാനഗർ ജങ്‌ഷനിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു.
ഏപ്രിൽ, മെയ്‌ മാസങ്ങളിൽ തൊഴിലാളികൾക്ക് നൽകിയ 2000 രൂപ നൽകുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളിയെന്ന നിലയിൽ പാചകത്തൊഴിലാളികളെ നിയമിക്കുക, 2018ലെ ബജറ്റിൽ പ്രഖ്യാപിച്ച 50 രൂപ വർധനവ് കുടിശികയടക്കം നൽകുക,  സ്കൂൾ പാചകത്തൊഴിലാളികളെ പാർട്ട്‌ ടൈം തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. കെ കണ്ണൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌- കെ ഭാസ്കരൻ, -ഗിരികൃഷ്ണൻ, കെ ജി ശോഭ, സരസ്വതി, കെ സവിത, എം സീമ എന്നിവർ സംസാരിച്ചു.- ബി ശോഭ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top