08 May Wednesday

ഒരാഴ്‌ചയ്ക്കകം അമ്മയും 
കുഞ്ഞും ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കാഞ്ഞങ്ങാട്ടെ നവീകരിച്ച അമ്മയും കുഞ്ഞും ആശുപത്രി

കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി 31 ന് പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെ ഒപി പ്രവർത്തിക്കും.  ഡോക്ടർമാർ 27ന് ചുമതലയേൽക്കും. ഇതിന്റെ ഭാ​ഗമായി ഒപി റൂം സജ്ജമാക്കുകയാണെന്ന്‌ സൂപ്രണ്ട് ഡോ. ബി സന്തോഷ് പറഞ്ഞു.
 ലേബർ റൂം, അത്യാഹിത വിഭാ​ഗം എന്നിവ അധികം വൈകാതെ സജ്ജമാക്കും. അണുബാധ ഇല്ലെന്ന് ഉറപ്പാക്കിയ റിപ്പോർട്ട് ലഭിക്കുന്നതോടെ ഓപ്പറേഷൻ തീയറ്ററും തുടങ്ങും. 
ലാബിലേക്കുള്ള മെഷീനുകളെല്ലാം ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ചില പരിശോധനകളുമുണ്ടാകും.  
ഏപ്രിൽ അവസാനത്തോടെയാകും എല്ലാ അർഥത്തിലുമുള്ള ആശുപത്രി  സജ്ജമാകുക.  നവജാത ശിശുക്കളുടെയും അമ്മമാരുടെയും കുട്ടികളുടെയും ചികിത്സയാണ് ഇവിടെ നൽകുക. ഇരിക്കാനുള്ള സ്ഥലം താഴത്തെ നിലയിലേയുള്ളൂ  എന്നത് അസൗകര്യമാകും. പഴയ ജില്ലാ ആശുപത്രി പ്രവർത്തിച്ചിരുന്ന സ്ഥലമായതിനാൽ വികസനത്തിനും വെല്ലുവിളികളില്ല. ഭരണനിർവഹണ ബ്ലോക്ക് നവീകരിക്കുന്നുണ്ട്. 
മൂന്ന് ഓപ്പറേഷൻ തീയറ്ററുകളാണ് ഭാവിയിൽ ആശുപത്രിയിൽ പ്രവർത്തിക്കുക. അറുപതോളം ജീവനക്കാരും ആദ്യ ഘട്ടത്തിലുണ്ടാകും. ആശുപത്രി എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങാനുള്ള പരിശ്രമത്തിലാണെന്ന് ഡിഎംഒ ഡോ. എ വി രാംദാസ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top