19 April Friday

പ്രഭാഷണ പരമ്പരയ്ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കാസർകോട്‌ ഇ എം എസ്‌ പഠനകേന്ദ്രത്തിന്റെ പ്രഭാഷണപരമ്പര കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

ഇ എം എസ്‌ പഠനകേന്ദ്രത്തിന്റെ ഒരുവർഷം നീളുന്ന പ്രഭാഷണപരമ്പരയ്‌ക്ക്‌  തുടക്കമായി. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ  മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പ്രഭാഷണം നടത്തി ഉദ്‌ഘാടനം ചെയ്‌തു. 
പഠനകേന്ദ്രം അംഗത്വ പ്രചാരണവും നടന്നു. വിവിധ കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖരുടെ പ്രഭാഷണം സംഘടിപ്പിക്കും.
ഉദ്‌ഘാടന ചടങ്ങിൽ ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ സംസാരിച്ചു. 
സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്‌ ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, അഡ്വ. കെ അനിൽകുമാർ എന്നിവരും സന്നിഹിതരായി. ഡോ. സി ബാലൻ സ്വാഗതവും ടി എം എ കരീം  നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top