18 April Thursday

കൊന്ന പന്നിക്ക്‌ പകരം പണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

എൻമകജെ പഞ്ചായത്തിലെ പന്നി കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം കാഞ്ഞങ്ങാട് റോയൽ 
റസിഡൻസി ഹാളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്‌

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പന്നികളെ കൊന്ന് അണുനശീകരണം നടത്തിയതിന്റെ ഭാഗമായി നഷ്ടം സംഭവിച്ച എൻമകജെ പഞ്ചായത്തിലെ കർഷകർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം വിതരണം ചെയ്തു.  കാഞ്ഞങ്ങാട് റോയൽ റസിഡൻസി ഹാളിൽ മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി.
മൃഗസംരക്ഷണ വകുപ്പിന്റെ കോർപസ് ഫണ്ടിൽ നിന്നു 30.82 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.  പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 494 പന്നികളെയാണ്‌ കൊന്നത്‌. കൊന്നൊടുക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിച്ച് അണുനശീകരണം നടത്തുന്നതിനും നേതൃത്വം നൽകിയ മൃഗസംരക്ഷണ വകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. എൻമകജെ  പഞ്ചായത്ത് പ്രസിഡന്റ് ജെ എസ് സോമശേഖര, ജന്തുരോഗ നിയന്ത്രണ വിഭാഗം ജില്ലാ കോഡിനേറ്റർ ഡോ. എസ് മഞ്ജു,  വെറ്ററിനറി  ഡോക്ടർമാരായ ജയപ്രകാശ്, അബ്ദുൾ വാഹിദ്,  ജി കെ മഹേഷ്, ശ്രീവിദ്യ നമ്പ്യാർ,  വി വി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി സുരേഷ് സ്വാഗതവും ജില്ലാ വെറ്ററിനറി കേന്ദ്രം സർജൻ ഡോ. എ മുരളീധരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top