കാസർകോട്
കാസർകോട് പബ്ലിക് സർവന്റ്‌സ് സഹകരണ സംഘത്തിന്റെ പ്ലംബിങ്, വയറിങ്, ഇലക്ട്രിക്കൽ സാമഗ്രികളുടെ ന്യായ വില വിപണന കേന്ദ്രം നായന്മാർമൂലയിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തു.
ആദ്യവിൽപ്പന സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യഷനായി.
മുൻ എം പി പി കരുണാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, സഹകരണസംഘം രജിസ്ട്രാർമാരായ കെ ലസിത, വി ചന്ദ്രൻ, എ രവീന്ദ്ര, കെ എ മുഹമ്മദ് ഹനീഫ, ടിം എം എ കരീം, കെ ഭാനുപ്രകാശ്, ടി പ്രകാശൻ, പി വി ശരത്, എ സുധാകരൻ എന്നിവർ സംസാരിച്ചു.
രാഘവൻ ബെള്ളിപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ വി രമേശൻ സ്വാഗതവും എൻ കെ ലസിത നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..